You are Here : Home / USA News

കേരളപ്പിറവിയും, മലയാളം സ്‌ക്കൂളിന്റെ വാര്‍ഷികവും സംയുക്തമായി ആഘോഷിച്ചു

Text Size  

ഷോളി കുമ്പിളുവേലി

sholy1967@hotmail.com

Story Dated: Thursday, November 05, 2015 12:29 hrs UTC

ന്യൂയോര്‍ക്ക്: ബ്രോങ്ക്‌സ സെന്റ് തോമസ് സീറോ മലബാര്‍ ദേവാലയത്തില്‍, എസ്.എം.സി.സി.യുടെ നേതൃത്വത്തില്‍ കഴിഞ്ഞ പതിമൂന്നു വര്‍ഷമായി പ്രവര്‍ത്തിച്ചു വരുന്ന മലയാളം സ്‌ക്കൂളിന്റെ വാര്‍ഷികവും, കേരളപ്പിറവി ദിനാഘോഷങ്ങളും സംയുക്തമായി വിവിധ കലാപരിപാടികളോടെ നവംബര്‍ ഒന്നാം തീയ്യതി ഞായറാഴ്ച ആഘോഷിച്ചു. ചടങ്ങുകളില്‍ പ്രശസ്ത- സീരിയല്‍ നടന്‍ ജോസുകുട്ടി വലിയകല്ലുങ്കല്‍ മുഖ്യാതിഥി ആയിരുന്നു. അറിവന്റെ ലോകത്തിലേക്ക് പുതിയതായി കടന്നു വന്ന കുരുന്നുകളെ, വികാരി ഫാ.ജോസ് കണ്ടത്തിക്കുടി അരിയിലില്‍ ആദ്യാക്ഷാരം എഴുതിച്ചു. മുഖ്യാതിഥി ജോസുകുട്ടി വലി കല്ലുങ്കല്‍ കേരളപ്പിറവിയുടെ സന്ദേശം നല്‍കി. ഫാ.ജോസ് കണ്ടത്തിക്കുടി, ഫാ. റോയിസന്‍ മേനോലിക്കല്‍ എന്നിവര്‍ പ്രസംഗിച്ചു. മലയാളം സ്‌ക്കൂള്‍ പ്രിന്‍സിപ്പാള്‍ ജോജോ ഒഴുകയില്‍, സ്‌ക്കൂളിന്റെ കഴിഞ്ഞ ഒരു വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മലയാളം സ്‌ക്കൂളിലെ കുട്ടികള്‍ അവതരിപ്പിച്ച വിവിധ കലാപരിപാടികളും, ചെണ്ടമേളവും ചടങ്ങിന്റെ മോടികൂട്ടി. എസ്.എം.സി. പ്രസിഡന്റ് ഷാജി സഖറിയാ സ്വാഗതവും, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഷൈജു കളത്തില്‍ നന്ദിയും പറഞ്ഞു. മേരിക്കുട്ടി തെള്ളിയങ്കല്‍, സിസിലി കൂവള്ളൂര്‍, ജോസി പൈലി, എല്‍ദോ കരുന്നപ്പള്ളി, രജനി പ്രിന്‍സ്, ആന്‍മേരി വേളാശ്ശേരി, അതുല്‍ പടിഞ്ഞാറേക്കളം, ആന്റണി ചാവറ, റോസിലിന്‍ തെള്ളിയാക്കല്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.