You are Here : Home / USA News

എക്യൂമെനിക്കല്‍ ഫെലോഷിപ്പിന്റെ ചാരിറ്റി റാഫിള്‍ ടിക്കറ്റ് ഉത്ഘാടനം ചെയ്തു

Text Size  

Story Dated: Friday, November 06, 2015 12:35 hrs UTC

- ജീമോന്‍ ജോര്‍ജ്ജ്,

 

ഫിലാഡല്‍ഫിയ ഫിലാഡല്‍ഫിയ: സഹോദരീയ നഗരത്തിലെ ഇതര സഭകളുടെ ഐക്യവേദിയായ എക്യൂമെനിക്കല്‍ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തില്‍ പതിവുപോലെ എല്ലാ വര്‍ഷവും നടത്തി വരാറുള്ള ചാരിറ്റി റാഫിള്‍ ടിക്കറ്റിന്റെ വിതരണോല്‍ഘാടനം ഒക്ടോബര്‍ 17 ശനിയാഴ്ച സെ.മേരീസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലില്‍ നടന്ന എക്യൂമെനിക്കല്‍ ഫെലോഷിപ്പിന്റെ ഏകദിന വനിതാ സെമിനാറില്‍ വച്ച് നടത്തുകയുണ്ടായി. റവ.ഫാ.ജോണികുട്ടി പുലിശേരി(EFICP ചെയര്‍മാന്‍) ആദ്യ ടിക്കറ്റിന്റെ വിതരണോഘാടനം നിര്‍വ്വഹിച്ചുകൊണ്ട് മിഡില്‍-ഈസ്റ്റ് മേഖലയില്‍ ക,്ടതയനുഭവിക്കുന്ന ക്രിസ്ത്യാനികളുടെ രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് ഇതില്‍ നിന്ന് സമാഹരിക്കുന്നതില്‍ നിന്നും സഹായം ചെയ്യുമെന്നും കൂടാതെ മുന്‍ പതിവ് അനുസരിച്ചുള്ള രീതിയില്‍ ഇന്ത്യയിലും, അമേരിക്കയിലുമായിട്ടായിരിക്കും ചാരിറ്റി പ്രവര്‍ത്തനം ചെയ്യുകയെന്നും പറയുകയുണ്ടായി. വെരി.ഫാ.സി.ജെ.ജോണ്‍സണ്‍ കോറപ്പിസ്‌ക്കോപ്പ, റവ.ഫാ.സജി മുക്കറ്റ് എന്നിവരും തദവസരത്തില്‍ സന്നിഹിതരായിരുന്നു. എല്ലാ ദേവാലയങ്ങളിലേയും മുഴുവന്‍ ആളുകളും ഈ ചാരിറ്റി ധനശേഖരണ ഉദ്യമത്തില്‍ പങ്കുചേര്‍ന്ന് വന്‍ വിജയമാക്കിത്തീര്‍ക്കണമെന്ന് ജീമോന്‍ ജോര്‍ജ്ജ്(ചാരിറ്റി കോര്‍ഡിനേറ്റര്‍) അറിയിച്ചു. റാഫിള്‍ ടിക്കറ്റിന്റെ മുഖ്യസ്‌പോണ്‍സേഴ്‌സായി റിയാ ട്രാവല്‍സ്, (ജിജോ മാത്യു), കെയര്‍ ഡന്റെല്‍(ഡോ.സക്കറിയ ജോസഫ്) എന്നിവരാണ്. ആദ്യ സമ്മാനം 2 വിമാന ടിക്കറ്റ് ഇന്ത്യക്കും, രണ്ടാം സമ്മാനം ഐപാഡും ആണ്. എക്യൂമെനിക്കല്‍ ഫെലോഷിപ്പിന്റെ നേതൃത്വത്തിലുള്ള സംയുക്ത ക്രിസ്തുമസ് ആഘോഷം ഡിസംബര്‍ 12-ശനിയാഴ്ച വൈകുന്നേരം 3 മണി മുതല്‍ George washington High School(10175, Bustleton Ave, Philadelphia, PA, 19116) ആഡിറ്റോറിയത്തില്‍ വച്ച് നടത്തുന്നതാണെന്ന് അറിയിക്കുകയുണ്ടായി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.