You are Here : Home / USA News

സേവന മനോഭാവം അടിസ്ഥാന ജീവിത ശൈലിയായി അംഗീകരിയ്ക്കണം: ഫാ. വറുഗീസ്

Text Size  

Jeemon Ranny

jeemonranny@gmail.com

Story Dated: Friday, November 06, 2015 12:48 hrs UTC

ഗാര്‍ലന്റ് : ആഗ്രഹിയ്ക്കാത്ത അസ്വസ്തകളും, ദുഃഖങ്ങളും അസംതൃപ്തിയും ജീവിതത്തെ നിരാശയുടെ നീര്‍കയത്തിലേക്ക് തള്ളി നീക്കുമ്പോള്‍ അതില്‍നിന്നും കരകയറുവാന്‍ ഏറ്റവും അനുയോജ്യമായത് സേവനമനോഭാവം അടിസ്ഥാനജീവിതശൈലിയായി അംഗീകരിയ്ക്കുക എന്നതാണ് ഇന്ത്യയിലെ തടവറ(ജയില്‍) പ്രേഷതപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി വരുന്ന ഫാ. വറുഗീസ് കരിപ്പേരി പറഞ്ഞു. അമേരി്കകയില്‍ ഹൃസ്വസന്ദര്‍ശനത്തിനെത്തിയ കരിപ്പേരി അച്ചന് ഗാര്‍ലന്റ് ഇന്ത്യാ ഗാര്‍ഡന്‍സ് റെസ്റ്റോറന്റില്‍ നവംബര്‍ 4ന് ബുധനാഴ്ച വൈകുന്നേരം പ്രവാസി മലയാളി ഫെഡറേഷന്‍ സംഘടിപ്പിച്ച സ്വീകരണ സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു ഫാ.കരിപ്പേരി. തനിയ്ക്ക് എന്തുകിട്ടി എന്ന ചിന്തയില്‍ മാത്രം ഒതുങ്ങി നില്‍ക്കാതെ ഞാന്‍ എന്റെ സമൂഹത്തിന് എന്തുകൊടുത്തു എന്ന ചിന്തയിലാണ് യഥാര്‍ത്ഥത്തില്‍ സന്തോഷം ഒളിഞ്ഞിരിയ്ക്കുന്നതെന്നും സേവന മനോഭാവത്തോടെ മുന്നേറുന്ന വ്യക്തികളെ പ്രപഞ്ചം സഹായിയ്ക്കുകയും, പ്രപഞ്ചത്തിലെ എല്ലാ നന്മകളും ആ വ്യക്തിയിലേക്ക് പ്രവഹിയ്ക്കുകയും ചെയ്യുമെന്ന് അച്ചന്‍ പറഞ്ഞു. പിഎംഎഫ് ഡി.എഫ്.ഡബ്യൂ യൂണിറ്റ് പ്രസിഡന്റ് തോമസ് രാജന്‍ യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു. സമൂഹത്തില്‍ കഷ്ടത അനുഭവിയ്ക്കുന്നവരെയും അശരണരെയും സംരക്ഷിയ്ക്കുന്നതിനും അവരുടെ ഉന്നമനത്തിനുമായി അക്ഷീണം പ്രയന്തിയ്ക്കുന്ന കരിപ്പേരി അച്ചനെ ആദരിയ്ക്കുവാന്‍ സാധിച്ചതില്‍ അഭിമാനിയ്ക്കുന്നുവെന്ന് പ്രസിഡന്റ് പറഞ്ഞു. പ്രവാസികളുടെ ഉന്നമനത്തിനും അവകാശസംരക്ഷണത്തിനും വേണ്ടി എന്നും ശബ്ദം ഉയര്‍ത്തുന്ന പ്രവാസി മലയാളി ഫെഡറേഷന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുമെന്ന് ഗ്ലോബല്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗം പി.പി.ചെറിയാന്‍ അഭ്യര്‍ത്ഥിച്ചു. തിയോഫിന്‍ ചാമക്കാല, ഇന്ത്യാ പ്രസ്‌ക്ലബ് ഡാളസ് യൂണിറ്റ് പ്രസിഡന്റ് ജോസ് പ്ലാക്കാട്ട്, കെ.ഇ.സി.എഫ് സെക്രട്ടറി അലക്‌സ് അലക്‌സാണ്ടര്‍, ജോണ്‍ ജോയി, ഏലിയാസ് മര്‍ക്കോസ് തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. ബന്നി ജോണ്‍ പങ്കെടുത്ത എല്ലാവര്‍ക്കും നന്ദി പ്രകാശിപ്പിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.