You are Here : Home / USA News

ചിന്മയാ മിഷന്‍ സേവാജ്ജലിയില്‍ ഗാനഗന്ധര്‍വ്വന്റെ സംഗീത കച്ചേരി

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Friday, November 06, 2015 12:49 hrs UTC

ഫുളര്‍ട്ടണ്‍(കാലിഫോര്‍ണിയ): ലോസ് ആഞ്ചലസ് ചിന്മയാ മിഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കപ്പെട്ട സേവാജ്ജലിയില്‍ പത്മഭൂഷന്‍ കെ.ജി. യേശുദാസിന്റെ സംഗീത കച്ചേരി അരങ്ങേറി. നവംബര്‍ ഒന്നിന് ഫഌര്‍ ഓഡിറ്റോറിയത്തില്‍ വെളുത്ത ധോത്തിയും, കുര്‍ത്തയും ധരിച്ചു വിവിധ ഭാഷകളിലുള്ള ഗാനങ്ങള്‍ ആലപിച്ചത് ഗാനഗന്ധര്‍വ്വന്‍ യേശുദാസിന്റെ പഴയകാല പ്രതാപത്തിന്റെ സ്മരണകള്‍ ഉണര്‍ത്തി. ചടങ്ങില്‍ സ്വാമി ഈശ്വരാനന്ദ 'ശ്രുതിലയ' വിഷയത്തിന്റെ പ്രാധാന്യത്തെ കുറിച്ചു വിശദീകരിച്ചു. ഇന്ത്യയില്‍ ജനിച്ച എല്ലാവരും ഏകസഹോദരങ്ങളെപോലെ വിഭാഗീയ ചിന്തകള്‍ വെടിഞ്ഞു പ്രവര്‍ത്തിക്കണമെന്ന് യേശുദാസ് അഭ്യര്‍ത്ഥിച്ചു. ക്രിസ്ത്യാനിയായിട്ടാണ് ജനനമെങ്കിലും, കൂടുതല്‍ അടുപ്പം തോന്നുന്നത് ഹിന്ദുയിസത്തോടും, അള്ളായോടുമാണെന്ന് യേശുദാസ് പറഞ്ഞു. ഫിലഡല്‍ഫിയ ചിന്മയാ മിഷന്‍ ചീഫ് സ്വാമി സിദ്ധാനന്ദ ചടങ്ങില്‍ മുഖ്യത്ഥിയായിരുന്നു. ചിന്മയാ മിഷന്‍ ഫൗണ്ടേഷന്‍ അദ്ധ്യക്ഷന്‍ ഡോ.ശശി ആചാര്യ ഫണ്ട് പിരിമ്പിന്റെ ഭാഗമായി സംഘടിപ്പിക്കപ്പെട്ട കച്ചേരി ഇത്രയും വിജയപ്രദമാക്കുന്നതിന് പരിശ്രമിച്ച എല്ലാവര്‍ക്കും പ്രത്യേകം നന്ദി രേഖപ്പെടുത്തി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.