You are Here : Home / USA News

ഭക്തി സാന്ദ്രതയിൽ ഓൾ സേയ്ന്റ്സ് ഡേ കൊണ്ടാടി

Text Size  

Vinod Kondoor David

Aswamedham News Team

Story Dated: Wednesday, November 11, 2015 10:08 hrs UTC

ന്യൂജേഴ്സി: ന്യൂജേഴ്സിയിലെ പാറ്റേഴ്സണ്‍ സിറ്റിയിലെ സെന്റ്‌ ജോർജ് കാത്തലിക് ദേവാലയത്തിൽ ഭക്തി സാന്ദ്രതയിൽ മുഴുകി സകല വിശുദ്ധന്മാരുടേയും ദിനം കൊണ്ടാടി. സോളെമ്നിറ്റി ഓഫ് ഓൾ സെയിന്റ്സ്, ഫീസ്റ്റ് ഓഫ് ഓൾ സെയിന്റ്സ് എന്നീ പേരുകളിൽ അറിയപ്പെടുന്ന ഓൾ സെയിന്റ്സ് ഡേ, സഭയിലെ എല്ലാ വിശുദ്ധൻമാരെയും ഓർമിക്കുന്ന ദിവസമാണ്. എല്ലാ വർഷവും നവംബർ 1-ആം തീയതിയാണ് ഓൾ സെയിന്റ്സ് ഡേ ആഘോഷിക്കപ്പെടുന്നത്.
ന്യൂജേഴ്സിയിലെ എറ്റവും വലിയ മലയാളി കാത്തലിക് ദേവാലയങ്ങളിൽ ഒന്നായ സെന്റ്‌ ജോർജ് കാത്തലിക് ചർച്ചിൽ ഫ: ജേക്കബ്‌ ക്രിസ്റ്റി പറമ്പുകാട്ടിലിന്റെ നേതൃത്വത്തിൽ ആത്മീയ ഉന്നമനത്തിനായി വിവിധ കാര്യങ്ങളാണ് ചെയ്തു വരുന്നത്. ഓൾ സെയിന്റ്സ് ഡേയിൽ 50-ഓളം കുട്ടികൾ ഫെയിത്ത് ഫോർമേഷൻ പ്രോഗ്രാമിന്റെ നേതൃത്വത്തിൽ ആഘോഷങ്ങളിൽ പങ്കെടുത്തു.  പ്രീ കെ ജി മുതൽ ആറാം ഗ്രേഡ് വരെയുള്ള കുട്ടികൾ വിവിധ വിശുദ്ധരുടെ വേഷങ്ങളിൽ കൃബാനയ്ക്കു ശേഷം അൾത്തരയിലേക്കു വരി വരിയായി നടന്നു. തുടർന്നു ഫെയ്ത്ത് ഫോർമേഷൻ പ്രോഗ്രാമിലെ ഹൈ സ്കൂൾ വിദ്യാർത്ഥികൾ ഓഡിറ്റോറിയത്തിൽ വിശുദ്ധരുടെ എക്സിബിഷൻ നടത്തി. ഇതിനെല്ലാം പിന്തുണ നല്കിയ മാതാപിതാക്കളോടും, സി സി ഡി സ്റ്റാഫിനോടും, പരിപാടികളിൽ പങ്കെടുത്ത കുഞ്ഞുങ്ങളോടും ഫാ: ക്രിസ്റ്റി നന്ദി അറിയിച്ചു.
ഈ പരിപാടികൾ കൊണ്ട് വിശുദ്ധരുടെ ജീവിത മൂല്യങ്ങളെ ഉൾക്കൊള്ളുവാനും, ക്രിസ്തുവിനെ ഉള്ളിൽ കൊള്ളുവാനും കഴിയണമെന്നും, കുട്ടികൾക്ക് വിശുദ്ധരെക്കൂറിച്ചു കൂടുതൽ അറിയുവാൻ സാധിച്ചതെന്നും ഫാ: ക്രിസ്റ്റി ഓർപ്പിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.