You are Here : Home / USA News

ക്ലാപ്‌ വോളിബോള്‍ മത്സരം: ഒന്നാംപാദ മത്സരങ്ങള്‍ വന്‍ വിജയമായി

Text Size  

Story Dated: Thursday, November 12, 2015 12:38 hrs UTC

- മോഹന്‍ മാവുങ്കല്‍

 

മേരിലാന്റ്‌: കുളിര്‍മയേകിയ അനര്‍ഘനിമിഷങ്ങളുടെ നിര്‍വൃതി വാരി വിതറി ക്ലാപ്‌ വോളിബോള്‍ മത്സരത്തിന്റെ ഒന്നാംപാദ മത്സരങ്ങള്‍ വന്‍ വിജയമായി. നവംബര്‍ എട്ടിനു ഞായറാഴ്‌ച മേരിലാന്റിലെ എല്‍ക്രിഡ്‌ജിലുള്ള വോളിബോള്‍ ഹൗസായിരുന്നു മത്സരവേദി. വൈവിധ്യമാര്‍ന്ന പന്ത്രണ്ട്‌ സംഘങ്ങളാണ്‌ നാലു കളികളിലായി ഒരേസമയം മത്സരത്തില്‍ മാറ്റുരച്ചത്‌. രാവിലെ എട്ടുമണിക്ക്‌ ആരംഭിച്ച മത്സരങ്ങള്‍ വൈകിട്ട്‌ അഞ്ചുമണിയോടെയാണ്‌ പൂര്‍ത്തിയായത്‌. വിജയത്തിന്റെ വെന്നിക്കൊടി പാറിച്ച മൂന്നു സംഘങ്ങള്‍ രണ്ടാംപാദ മത്സരത്തിലേക്ക്‌ തെരഞ്ഞെടുക്കപ്പെട്ടു. വാശിയേറിയ രണ്ടാം പാദമത്സരങ്ങള്‍ നവംബര്‍ 14-ന്‌ ആണ്‌ അരങ്ങുതകര്‍ക്കുക. യൂണിവേഴ്‌സിറ്റി ഓഫ്‌ മേരിലാന്റ്‌ ബാള്‍ട്ടിമോര്‍ കൗണ്ടിയിലെ അഞ്ചു കളിസ്ഥലങ്ങളില്‍ രാവിലെ 8 മണി മുതല്‍ മത്സരത്തിന്റെ മാറ്റുകയ്‌ക്കും. അമേരിക്കയുടേയും കാനഡയുടേയും വിവിധ ഭാഗങ്ങളില്‍ നിന്നായി ക്ഷണിക്കപ്പെട്ട പതിനഞ്ചില്‍പ്പരം സംഘങ്ങള്‍ ഈ കായികമേളയില്‍ പങ്കെടുക്കും. ഇവര്‍ക്കായി പഞ്ചനക്ഷത്ര വാസസ്ഥലമായ ഹാര്‍ബര്‍ ഹോട്ടല്‍ കുറഞ്ഞ നിരക്കില്‍ മുറികള്‍ നല്‍കിക്കഴിഞ്ഞു. ഈ വമ്പന്‍ കായിക മഹോത്സവത്തിനു തിരശീല വീഴുക രാത്രി 7 മുതല്‍ 11 വരെ നടക്കുന്ന കലോത്സവ പരിപാടികളിലും അത്താഴവിരുന്നിലുമാവും. ഫിലഡല്‍ഫിയയിലെ സ്‌പൈസസ്‌ ഗാര്‍ഡനും ബാള്‍ട്ടിമോറിലെ ഇന്ത്യാ പാരഡൈസും ഒരുക്കുന്ന വിഭവസമൃദ്ധമായ സദ്യ ആസ്വദിക്കുവാന്‍ ഹാര്‍ബര്‍ ഹോട്ടലിലെ 750-ല്‍പ്പരം അതിഥികളെ സ്വീകരിക്കാന്‍ കഴിവുള്ള ഗ്രാന്റ്‌ ബാള്‍റൂം അണിഞ്ഞൊരുങ്ങിക്കഴിഞ്ഞു. തെരഞ്ഞെടുത്ത കലാപരിപാടികള്‍ ജനശ്രദ്ധയാകര്‍ഷിക്കും. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടുന്ന ടീമുകള്‍ക്ക്‌ യഥാക്രമം 4000, 3000, 2000 ഡോളര്‍ ക്യാഷ്‌ പ്രൈസും ട്രോഫിയും ലഭിക്കും. സംഗീതസാന്ദ്രമാകുന്ന ഈ ത്രിസന്ധ്യയില്‍ വര്‍ണ്ണങ്ങളുടെ ഒരു പൂക്കാലവും നൃത്തനൃത്യങ്ങളുടെ ചടുലമായ ലയതാളങ്ങളുമൊരുക്കാന്‍ പ്രശസ്‌ത തെന്നിന്ത്യന്‍ ചലച്ചിത്ര അഭിനേത്രിയായ അമ്മു രാമചന്ദ്രന്‍ ഇന്ത്യയില്‍ നിന്നും പുറപ്പെട്ടുകഴിഞ്ഞു. ക്ലാപ്പ്‌ വോളിബോള്‍ ഒരുക്കുന്ന ഈ കായികമേളയിലേക്ക്‌ ഏവരേയും ക്ഷണിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്കും യാത്രാസൗകര്യങ്ങള്‍ക്കും താമസ സൗകര്യങ്ങള്‍ക്കും സന്ദര്‍ശിക്കുക: Klapvolleyball.com മോഹന്‍ മാവുങ്കല്‍ (എന്റര്‍ടൈന്‍മെന്റ്‌, ബാങ്ക്വറ്റ്‌, പബ്

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.