You are Here : Home / USA News

അറ്റോര്‍ണി വിനി സാമുവേല്‍ അമേരിക്കയിലെ ആദ്യ ഇന്ത്യന്‍ അമേരിക്കന്‍ വനിതാ മേയര്‍

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Friday, November 13, 2015 12:17 hrs UTC

മോണ്ട്‌സാനോ (വാഷിംഗ്‌ടണ്‍): വാഷിംഗ്‌ടണിലെ മോണ്ട്‌സാനോ സിറ്റിയുടെ മേയറായി വിനി സാമുവേല്‍ തെരഞ്ഞെടുക്കപ്പെട്ടു. നവംബര്‍ മൂന്നിനായിരുന്നു തെരഞ്ഞെടുപ്പ്‌. ഇന്ത്യന്‍ വംശജയായ അമേരിക്കയിലെ അദ്യ മേയറാണ്‌ വിനി. ഓഗസ്റ്റ്‌ ആദ്യവാരം നടന്ന പ്രൈമറി തെരഞ്ഞെടുപ്പില്‍ നിലവിലുള്ള മേയര്‍ കെന്‍ എസ്റ്റീസ്‌ 27 ശതമാനം വോട്ട്‌ നേടയപ്പോള്‍ വിനി 47 ശതമാനം വോട്ട്‌ നേടി. നവംബര്‍ മൂന്നിലെ തെരഞ്ഞെടുപ്പില്‍ 67 ശതമാനം വോട്ട്‌ നേടിയാണ്‌ വിനി വിജയിച്ചത്‌. സിറ്റിയിലെ രജിസ്‌ട്രേഡ്‌ വോട്ടര്‍മാര്‍ 2300 പേരാണ്‌. 1128 പേര്‍ മാത്രമാണ്‌ അവസാന വോട്ടെടുപ്പല്‍ പങ്കെടുത്തത്‌. കേരളത്തിലെ കൊല്ലം ജില്ലയിലാണ്‌ വിനി സാമുവേലിന്റെ ജനനം. അലാസ്‌കയിലാണ്‌ വളര്‍ന്നത്‌. കഴിഞ്ഞ പതിനെട്ട്‌ വര്‍ഷമായി മൊണ്ട്‌സാനോ സിറ്റിയിലെ പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്‌. വാഷിംഗ്‌ടണ്‍ ഡമോക്രാറ്റിക്‌ കോക്കസിലെ അംഗമായ ഗൈ ബെര്‍ഗ്‌ സ്റ്റോം ആണ്‌ വിനിയുടെ ഭര്‍ത്താവ്‌. മകന്‍ 13 വയസുള്ള തോമസ്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.