You are Here : Home / USA News

രാജൂ ഏബ്രാഹം എം എല്‍ ഏയുമായി സാംസ്‌കാരിക സംവാദം ഫിലഡല്‍ഫിയയില്‍ ഞായറാഴ്‌ച്ച

Text Size  

ജോര്‍ജ്‌ നടവയല്‍

geodev@hotmail.com

Story Dated: Friday, November 13, 2015 12:21 hrs UTC

ഫിലഡല്‍ഫിയ: രാജൂ ഏബ്രാഹം എം എല്‍ ഏയ്‌ക്ക്‌ ഫിലഡല്‍ഫിയയില്‍ ശനിയാഴ്‌ച്ച സ്വീകരണം നല്‍കുന്നു. കഴിഞ്ഞ 19 വര്‍ഷമായി റാന്നി നിയോജക മണ്ഡലത്തെ പ്രതിനിധീകരി ക്കുന്ന കേരള നിയമസഭാ സാമാജികനാണ്‌ രാജൂ ഏബ്രാഹം. ട്രൈസ്റ്റേറ്റ്‌ കേരളാ ഫോറം ജനറല്‍ സെക്രട്ടറി സജി കരിംകുറ്റിയാണ്‌ സ്വീകരണച്ചടങ്ങുകളുടെ സ്വാഗത സംഘം ചെയര്‍മാന്‍. `അമേരിക്കന്‍ മലയാളികളും കേരളവും മാറ്റങ്ങളുടെ ലോകത്ത്‌' എന്ന വിഷയത്തെ അധികരിച്ച്‌ പ്രഭാഷണങ്ങളും അഭിമുഖവും നടക്കും. ജോര്‍ജ്‌ നടവയല്‍ വിഷയാവതരണം നടത്തും. അഞ്ച്‌ ടെലി ഫിലിമുകളില്‍ അഭിനയിച്ചിട്ടുള്ള രാജൂ ഏബ്രാഹം സാംസ്‌കാരിക വിഷയങ്ങളും പ്രഭാഷണ വിഷയമാക്കുന്നുണ്ട്‌. ഫിലഡല്‍ഫിയയിലെ ഫ്രണ്ട്‌സ്‌?ഓഫ്‌ റാന്നി വേദി ഒരുക്കുന്നു. നവംബര്‍ 15-ാം തിയതി ഞായറാഴ്‌ച്ച വൈകുന്നേരം?5:30 മണിക്ക്‌?അതിഥി ഇന്ത്യന്‍ ഹാളിലാണ്‌ സ്വീകരണം (9321 ക്രൂസ്‌ടൗണ്‍ റോഡ്‌, ഫിലഡല്‍ ഫിയ, 19115). കൂടുതല്‍ വിവരങ്ങള്‍ക്ക്‌ സജി കരിം കുറ്റി (ജനറല്‍ സെക്രട്ടറി, ട്രൈസ്റ്റേറ്റ്‌ കേരളാ ഫോറം): 215-385-1963, സുരേഷ്‌ നായര്‍ (പ്രസിഡന്റ്‌, ഫ്രണ്ട്‌സ്‌ ഓഫ്‌ റാന്നി): 267-515-8375.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.