You are Here : Home / USA News

ഫോമാ ന്യൂയോര്‍ക്ക് എംബയര്‍ റീജണ്‍ കണ്‍വെന്‍ഷന്‍ നവംബര്‍ 14-ന്

Text Size  

Story Dated: Friday, November 13, 2015 12:25 hrs UTC

ഫോമാ ന്യൂയോര്‍ക്ക് എംബയര്‍ റീജണ്‍ കണ്‍വെന്‍ഷന്‍ നവംബര്‍ 14ന് യോങ്കേഴ്‌സിലുള്ള നേഹ പാലസില്‍ വെച്ച് നടക്കുന്നു. ഫോമാ ദേശീയ നേതാക്കളായ പ്രസിഡന്റ് ആനന്ദന്‍ നിരവേല്‍ ജനറല്‍ സെക്രട്ടറി ഫൈസല്‍ എഡ് വേര്‍ഡ്, വൈസ് പ്രസിഡന്റ് വിന്‍സണ്‍ പാലത്തിങ്കല്‍, ജോയിന്റ് സെക്രട്ടറി സ്റ്റാന്‍ലി കളത്തില്‍, ട്രഷറാര്‍ ജോയി ആന്റണി ജോയിന്റ് ട്രഷറാര്‍ ജോഫ്രിന്‍ ജോസ് എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. വാദ്യഘോഷങ്ങളോടെ മുഖ്യാതിഥികളെ സ്വീകരിച്ച് 12 മണിയോടെ പൊതുസമ്മേളനം ആരംഭിക്കും. ഫോമാ ജീവകാരുണ്യപ്രവര്‍ത്തനങ്ങളെ സഹായിക്കുവാന്‍ സമ്മേളനത്തോടനുബന്ധിച്ച് കലാപരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്. പ്രശസ്ത നര്‍ത്തകിയായ ലിസാ ജോസഫിന്റെ നാട്യമുദ്ര ഡാന്‍സ് സ്‌ക്കൂളിലെ കലാകാരികള്‍ അവതരിപ്പിക്കുന്ന നൃത്തങ്ങള്‍, മിത്രാസ് ടീം അവതരിപ്പിക്കുന്ന ഗാനമേള എന്നിവ ആഘോഷങ്ങള്‍ക്ക് കൊഴുപ്പ് കൂട്ടും. റീജണ്‍ വൈസ് പ്രസിഡന്റ് ബിജു ഉമ്മന്‍ ദേശീയ നേതാവ് ജോഫ്രിന്‍ ജോസ്, കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ പ്രദീപ് നായര്‍, സെക്രട്ടറി ഷോബി ഐസക്ക്, ട്രഷറാര്‍ സണ്ണി കല്ലൂപ്പാറ, ഫോമ നേതാക്കളായ തോമസ് മാത്യു യോങ്കേഴ്‌സ്, ജോണ്‍ സി. വറുഗീസ്(സലീം), തോമസ് കോശി എന്നിവരുടെ നേതൃത്വത്തില്‍ നടക്കുന്ന സമ്മേളനത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നു. വിഭവ സമൃദ്ധമായ സദ്യയോടെ 11.30 ന് പരിപാടികള്‍ ആരംഭിക്കും. ഫോമ ദേശീയ കണ്‍വെന്‍ഷന്റെ കിക്ക് ഓഫും യോഗത്തില്‍ നടക്കുന്നതാണ്.

 

കൂടുതല്‍ വിവരങ്ങള്‍ക്ക് ബിജു ഉമ്മന്‍-914-523-9501 ജോഫ്രിന്‍ ജോസ്- 914-424-7289 പ്രദീപ് നായര്‍- 203-260-1356

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.