You are Here : Home / USA News

മാര്‍ത്തോമ്മാ സഭയ്ക്ക പുതിയ എപ്പിസ്‌ക്കോപ്പാമാരെ തിരഞ്ഞെടുക്കുന്നതിനുള്ള നടപടികള്‍ക്ക് തുടക്കമായി

Text Size  

Benny Parimanam

bennyparimanam@gmail.com

Story Dated: Friday, November 13, 2015 12:35 hrs UTC

തിരുവല്ല: മലങ്കര മാര്‍ത്തോമ്മാ സുറിയാനി സഭയ്ക്ക് പുതുതായി നാല് എപ്പിസ്‌ക്കോപ്പാമാരെ തിരഞ്ഞെടുക്കുന്നതിനുള്ള നടപടികള്‍ക്ക് തുടക്കമായി. ഇതിനായുള്ള അംഗീകാരം സഭാ കൗണ്‍സില്‍ നല്‍കി. സഭയ്ക്ക് പുതിയ ഭദ്രാസനങ്ങള്‍ രൂപീകരിക്കുന്നതും പരിഗണനയിലുണ്ട്. സഭയുടെ പരമാധ്യക്ഷന്‍ അഭി.ഡോ.ജോസപ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്തായുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കൗണ്‍സില്‍ യോഗമാണ് ഈ തീരുമാനം കൈകൊണ്ടത്. പുതിയ എപ്പിസ്‌ക്കോപ്പാമാരെ തിരഞ്ഞെടുക്കുന്നതിനുള്ള അംഗീകാരം ലഭിക്കുന്നതിനായി സഭാ പ്രതിനിധി മണ്ഡലത്തിന്റെ വിശേഷാല്‍ യോഗം ഫ്രെബ്രുവരി 12, 13 തീയതികളില്‍ ഡോ.അലക്‌സാണ്ടര്‍ മാര്‍ത്തോമ്മാ ഓഡിറ്റോറിയത്തില്‍ സമ്മേളിക്കും. മണ്ഡലത്തില്‍ സഭാ സെക്രട്ടറി അവതരിപ്പിക്കുന്ന പ്രമേയം പാസാക്കുകയാണെങ്കില്‍ യോഗം എപ്പിസ്‌ക്കോപ്പല്‍ നോമിനേഷന്‍ ബോര്‍ഡിനെ തിരഞ്ഞെടുക്കും. തുടര്‍ന്ന് എപ്പിസ്‌ക്കോപ്പല്‍ നോമിനേഷന്‍ ബോര്‍ഡ് തയ്യാറാക്കുന്ന വൈദീകരുടെ പട്ടിക പിന്നീടു കൂടുന്ന സഭമണ്ഡലത്തില്‍ വോട്ടിനിടും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.