You are Here : Home / USA News

അന്നോരുനാള്‍ പ്രവാസി ചാനലില്‍ ഞായറാഴ്‌ച

Text Size  

Story Dated: Saturday, November 14, 2015 12:19 hrs UTC

നിശാന്ത്‌ നായര്‍

ഒരു അമേരിക്കന്‍ മലയാളി കുടുബ പശ്ചാത്തലത്തില്‍ ഒരുക്കിയ `അന്നോരുനാള്‍' പ്രവാസി ചാനലില്‍ ഞായറാഴ്‌ച ന്യൂയോര്‍ക്ക്‌ ടൈം 6 മണിക്ക്‌ സംപ്രേഷണം ചെയ്യും. ജീവിതത്തിന്റെ വഴിത്താരയില്‍ ഒരിക്കലെങ്കില്ലും ഈശ്വര സ്‌പര്‍ശം അറിയാത്തവരായി ആരാണ്‌ ഉള്ളത്‌? നമ്മളെ ആ അദൃശ്യ ശക്തിയിലേക്ക്‌ അടുപ്പിക്കുന്ന ഈ തരത്തില്‍ ഉള്ള ഒരു സന്ദര്‍ഭം ആണ്‌ `അന്നോരുനാള്‍' എന്ന ഹ്രസ്വ ചിത്രത്തിന്റെ ഇതിവൃത്തം. ഒരു അമേരിക്കന്‍ മലയാളി കുടുബ പശ്ചാത്തലത്തില്‍ ഒരുക്കിയ ഈ ചിത്രം നമ്മുടെ യുവതി യുവാക്കള്‍ക്ക്‌ ഒരു മാര്‍ഗ്ഗ രേഖ കൂടി ആണ്‌. പ്രവാസികളുടെ സ്വന്തം ചാനല്‍ നവംബര്‍ 15 നു ഞായറാഴ്‌ച 6 മണിക്ക്‌ ഈ ചിത്രം ലോകമെമ്പാടുമുള്ള പ്രവാസി മലയാളികള്‍ക്കായി പ്രക്ഷേപണം ചെയ്യുന്നു. മഴവില്‍ FM No.1 റേഡിയോ സ്‌റ്റേഷനും നവതിമിത്ര നാടക സമതിയും കൈ കോര്‍ത്ത്‌ നിര്‌മിച്ച ഈ ചിത്രം കഥ എഴുതി സംവിധാനം ചെയ്‌തത്‌ മഴവില്‍ ഡയറക്ടര്‍ ആയ ശ്രി. നിശാന്ത്‌ നായര്‍ ആണ്‌. നിശാതിന്റെ രണ്ടാമത്തെ ചിത്രം ആണ്‌ ഇത്‌. ഇതിന്‌ മുമ്പ്‌ ചിത്രീകരിച്ച 'പോക്ക്‌' എന്ന ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ജോജോ കൊട്ടാരക്കര സഹ സംവിധാനം നിര്‍വഹിച്ചു. ഷാജി എഡവേര്‌ഡ്‌, ജയന്തി കുമാര്‍, ആഞ്ചെല ഗോറാഫി ,ജോസ്‌ എബ്രഹാം, ജേംസണ്‍ കുര്യാക്കോസ്‌, കിരണ്‍ ചന്ദ്രഹാസ, ബെയിസില്‍ വര്‍ഗീസ്‌, അലക്‌സാന്‍ടര്‍ വലിയവീടന്‍, മിനിമോള്‍ സന്തോഷ്‌ തുടങ്ങിയവരാണ്‌ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്‌. രവി നായരുടെ വരികള്‌ക്ക്‌ പ്രേംജി ഗ ഭാസി ഈണം നല്‌കിയ ഗാനം ശാലിനി മധു മനോഹരം ആയി ആലപിച്ചിരിക്കുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.