You are Here : Home / USA News

ഇന്ത്യാ പ്രസ്‌ക്ലബ് സമ്മേളനം; സംഘടനാ നേതാക്കളെ പരിചയപ്പെടുത്തും

Text Size  

ജോസ്‌ കണിയാലി

kaniyaly@sbcglobal.net

Story Dated: Saturday, November 14, 2015 12:28 hrs UTC

ചിക്കാഗോ: ഇന്ത്യ പ്രസ്‌ക്ലബ്ബ് നോര്‍ത്ത് അമേരിക്കയുടെ ആറാമത് കോണ്‍ഫറന്‍സിന്റെ ഉദ്ഘാടന സമ്മേളനത്തില്‍ സംഘടനാ നേതാക്കളെ പരിചയപ്പെടുത്തുന്ന ചടങ്ങ് ഉണ്ടായിരിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. മാധ്യമങ്ങളും സാമൂഹ്യ സംഘടനകളും തമ്മിലുള്ള സഹകരണവും ബന്ധവും ഇരു വിഭാഗത്തിനും ഉപയുക്തമാണെന്ന വസ്തുത കണക്കിലെടുത്താണ് ഈ ചടങ്ങും ഉള്‍പ്പെടുത്തിയത്. നവംബര്‍ 20 വെള്ളിയാഴ്ച ഏഴുമണിക്കാണ് ഉദ്ഘാടന സമ്മേളനം. ആറു മുതല്‍ ഏഴു മണി വരെ ഡിന്നറാണ്. സംഘടനാ നേതാക്കള്‍ വിരുന്നിലും പങ്കെടുക്കണമെന്ന് ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു. ഇന്ത്യ പ്രസ്‌ക്ലബ്ബിന്റെ എല്ലാ പരിപാടികള്‍ക്കും പ്രവേശനം സൗജന്യമാണ്. പങ്കെടുക്കുന്ന വിവരം സംഘടനാ ഭാരവാഹികള്‍ മുന്‍കൂട്ടി അറിയിക്കണമെന്ന് താല്‍പ്പര്യപ്പെടുന്നു. കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ ജോസ് കണിയാലിയാണ് ഇതിന്റെ ചുമതല വഹിക്കുന്നത്. ഫോണ്‍ നമ്പര്‍: 630 728 7956. ഉദ്ഘാടന സമ്മേളനത്തിലും സമാപന സമ്മേളനത്തിലും ചിക്കാഗോയിലെ പ്രമുഖ നൃത്ത വിദ്യാലയങ്ങള്‍ അവതരിപ്പിക്കുന്ന കലാപരിപാടികളും ഉണ്ടായിരിക്കുന്നതാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.