You are Here : Home / USA News

ഫൊക്കാന സ്‌പെല്ലിംഗ് ബീ: കോഓര്‍ഡിനേറ്റര്‍ ഫിലിപ്പോസ് ഫിലിപ്പ്, കണ്‍വീനര്‍ ഡോ. മാത്യു വര്‍ഗീസ്

Text Size  

Story Dated: Saturday, November 14, 2015 12:34 hrs UTC

ശ്രീകുമാര്‍ ഉണ്ണിത്താന്‍ ന്യൂയോര്‍ക്ക്‌: അടുത്ത വര്‍ഷം ജൂലായ്1 മുതല്‍ നാലു ദിവസങ്ങളിലായി ടൊറന്റോയിലെ ഹില്‍ട്ടണ്‍ ഹോട്ടലില്‍ നടത്തുന്ന ഫൊക്കാന കണ്‍വന്‍ഷനോടൊപ്പം വിദ്യാര്‍ത്ഥികള്‍ക്കായി നടത്തുന്ന സ്‌പെല്ലിംഗ് ബീ മത്സരത്തിന്റെ നാഷണല്‍ കോഓര്‍ഡിനേറ്റര്‍ ആയി എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പ്, കണ്‍വീനര്‍ ആയി ജോയിന്റ് ട്രഷറര്‍ ഡോ. മാത്യു വര്‍ഗീസ് എന്നിവരെ തെരഞ്ഞുടുത്തതായി പ്രസിഡന്റ് ജോണ്‍ പി. ജോണ്‍, സെക്രട്ടറി വിനോദ് കെയാര്‍കെ എന്നിവര്‍ അറിയിച്ചു. ഫൊക്കാനയുടെ കഴിഞ്ഞ മുപ്പതു വര്‍ഷങ്ങള്‍ പ്രവാസി മലയാളി ചരിത്രത്തിന്റെ ഭാഗമാണ്. ഫൊക്കാനായുടെ ചാരിറ്റിപ്രവര്‍ത്തനങ്ങളുടെ പ്രത്യേകത അത് കൃത്യമായി ജനങ്ങളില്‍ എത്തുന്നു എന്നതാണ്. നമ്മുടെ കുട്ടികളുടെ ഇംഗ്ലീഷിലെ അഭിരുചി വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആണ് സ്‌പെല്ലിംഗ് ബീ മത്സരങ്ങള്‍ നടത്തുന്നത്. ഏല്ലാ റീജിയനുകളില്‍ മല്‍സരങ്ങള്‍ നടത്തി ഒന്നും, രണ്ട്,മുന്നും സ്ഥാനങ്ങള്‍ നേടന്നു കുട്ടികള്‍ക് ജൂലായ്1 മുതല്‍ നാലു ദിവസങ്ങളിലായി നടത്തുന്ന ഫൊക്കാന കണ്‍വന്‍ഷനില്‍ നടക്കുന്ന സ്‌പെല്ലിംഗ് ബീ മത്സരത്തില്‍ പകെടുക്കാന്‍ കഴിയുന്നതാണ്. അഞ്ചു മുതല്‍ ഒന്‍പാതം ക്ലാസില്‍ വരെ പഠിക്കുന്ന കുട്ടികാള്‍ക്ക് ഇതില്‍ പങ്കെടുക്കാം. നാഷണല്‍ മത്സരത്തില്‍ ഒന്നും, രണ്ട്, മുന്നും സ്ഥനങ്ങള്‍ നേടുന്നവര്‍ക്ക്, മുന്‍ വര്‍ഷങ്ങളിലേതുപോലെ വിജയികള്‍ക്ക് കാഷ് അവാര്‍ഡും,ആകര്‍ഷകങ്ങളായ സമ്മാനങ്ങളും നല്‍കുന്നു. കേരള സംസ്‌ക്കാരം അമേരിക്കയില്‍ നഷ്ടപ്പെടാതിരിക്കാന്‍ അക്ഷീണ പരിശ്രമം നടത്തുന്ന ഫൊക്കാന, 2016 കണ്‍വന്‍ഷന് ഒരുങ്ങിക്കഴിഞ്ഞു. നാഷണല്‍ കോഓര്‍ഡിനേറ്റര്‍ ആയി ഫിലിപ്പോസ് ഫിലിപ്പ്, കണ്‍വീനര്‍ ആയി ഡോ. മാത്യു വര്‍ഗീസ് എന്നിവരെ തെരഞ്ഞുടുത്തതില്‍ ട്രഷറര്‍ ജോയി ഇട്ടന്‍, ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ പോള്‍ കറുകപ്പള്ളില്‍ എന്നിവര്‍ അഭിനന്ദിച്ചു. കൂടുതല്‍ വിവരങ്ങള്‍ ഫൊക്കാനാ ഓണ്‍ലൈനില്‍ നിന്നും, ഫിലിപ്പോസ് ഫിലിപ്പ് ഫോണ്‍: (845 ) 6422060 , ഡോ. മാത്യു വര്‍ഗീസ് ( 734 ) 6346616 എന്നിവരില്‍ നിന്നും ലഭിക്കുന്നതാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.