You are Here : Home / USA News

ലിറ്റററി സൊസൈറ്റി ഓഫ് നോര്‍ത്ത് അമേരിക്കാ(ലാന) 2016-2018 ഭാരവാഹികളെ പ്രഖ്യാപിച്ചു

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Saturday, November 14, 2015 12:39 hrs UTC

ഡാളസ്: ലിറ്റററി സൊസൈറ്റി ഓഫ് നോര്‍ത്ത് അമേരിക്ക(ലാന) അടുത്ത രണ്ടു വര്‍ഷത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികളുടെ പേരുകള്‍ പ്രഖ്യാപിച്ചു. ഒക്ടോ.30, 31, നവംബര്‍ 1 തിയ്യതികളില്‍ ഡാളസ് ഏട്രിയം ഹോട്ടലില്‍ നടന്ന ലാനയുടെ ദേശീയ സമ്മേള സമാപന ദിവസം ഇലക്ഷന്‍ കമ്മീഷ്ണര്‍ എബ്രഹാം തോമസ് 2016-2018 ലാന ഭാരവാഹികളുടെ പേരുകള്‍ വായിച്ചത് സമ്മേളന നഗരിയില്‍ ഒത്തു ചേര്‍ന്നിരുന്ന അമേരിക്കയിലെ സാഹിത്യകാരന്മാര്‍ ഹര്‍ഷാരവത്തോടെയാണ് സ്വീകരിച്ചത്. സംഘടനയുടെ മുന്‍കാല തിരഞ്ഞെടുപ്പില്‍ പ്രകടമായിരുന്ന ഐക്യം ഈ തിരഞ്ഞെടുപ്പിലും നിലനിര്‍ത്തുവാന്‍ കഴിഞ്ഞതില്‍ എബ്രഹാം തോമസ് അംഗങ്ങള്‍ക്ക് പ്രത്യേകം നന്ദി പറഞ്ഞു. ജോസ് ഓച്ചാലില്‍, ഡാളസ്(പ്രസിഡന്റ്), ജെ.മാത്യൂസ്, ന്യൂയോര്‍ക്ക്(സെക്രട്ടറി), ജോസന്‍ ജോര്‍ജ്ജ്,ഡാളസ് (ട്രഷറര്‍), വര്‍ഗീസ് അബ്രഹാം, ഡെന്‍വര്‍(വൈസ് പ്രസിഡന്റ്), മാടശ്ശേരി നീലകണ്ഠന്‍ (ജോ.സെക്രട്ടറി) എന്നിവരാണ് അടുത്ത രണ്ടുവര്‍ഷത്തേക്ക് ലാനക്ക് നേതൃത്വം നല്‍കുക. നോവല്‍, ചെറുകഥ, കവിത തുടങ്ങിയവയുടെ രചയിതാവും, പ്രമുഖ വാഗ്മിയും, സരസനുമായ ജോസ് ഓച്ചാലില്‍ കേരള ലിറ്റററി സൊസൈറ്റി പ്രസിഡന്റ്, സെക്രട്ടറി, ട്രഷറര്‍ ചുമതലകളും, ലാനയുടെ നിലവിലുള്ള സെക്രട്ടറിയുമാണ്. അമേരിക്കയിലെ തലമുതിര്‍ന്ന സാഹിത്യക്കാരനും, വിമര്‍ശകനും, പ്രൗഢഗംഭീരവും, അര്‍ത്ഥ സംപുഷ്ടവുമായ പ്രസംഗ പരമ്പരകള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്യുന്ന ജെ. മാത്യൂസ്, ജനനി മാസിക പത്രാധിപര്‍, ഗുരുകുല വിദ്യാപീഠം പ്രധാന അദ്ധ്യാപകന്‍ തുടങ്ങിയ ചുമതലകള്‍ സ്തുത്യര്‍ഹമായി നിര്‍വ്വഹിക്കുന്ന നിരവധി കവിതാ സമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുള്ള ജോസന്‍ ജോര്‍ജ് കേരള ലിറ്റററി സൊസൈറ്റിയുടെ വിവിധ ചുമതലകള്‍ നിര്‍വ്വഹിച്ചിട്ടുണ്ട്. വര്‍ഗീസ് എബ്രഹാം, മാടശ്ശേരി നീലകണ്ഠന്‍ തുടങ്ങിയവര്‍ പ്രവാസി മലായളി സാഹിത്യത്തിന് നിരവധി സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. അമേരിക്കയിലെ എഴുത്തുകാരുടെ സൃഷ്ടികള്‍ അവതരിപ്പിക്കുന്നതിനും, പ്രസിദ്ധീകരിക്കുന്നതിനുമുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ലാന നേതൃത്വം നല്‍കുമെന്ന് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ജോസ് ഓച്ചാലില്‍ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.