You are Here : Home / USA News

പാരീസ്‌ ഭീകരാക്രമണം: കെ.എച്ച്‌.എന്‍.എ അപലപിച്ചു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Sunday, November 15, 2015 12:18 hrs UTC

ചിക്കാഗോ: പാരീസിലുണ്ടായ ഭീകരാക്രമണം ലോക ജനതയ്‌ക്കെതിരേയുള്ള കൊടുംക്രൂരതയാണെന്നു കേരളാ ഹിന്ദൂസ്‌ ഓഫ്‌ നോര്‍ത്ത്‌ അമേരിക്കയുടെ പ്രസിഡന്റ്‌ സുരേന്ദ്രന്‍ നായര്‍ ഒരു പ്രസ്‌താവനയിലൂടെ അറിയിച്ചു. ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളുടെ ദുഖത്തില്‍ കെ.എച്ച്‌.എന്‍.എ പങ്കുചേരുന്നതായും അതുപോലെ തന്നെ ഭീകര പ്രവര്‍ത്തനങ്ങള്‍ ഇല്ലാതാക്കുന്നതിനു ലോക ജനത ഒരുമിച്ച്‌ കൈകൊര്‍ക്കണമെന്നും, തിന്മകള്‍ വെടിഞ്ഞ്‌ ഏവരും മനുഷ്യരാശിയുടെ നന്മയ്‌ക്കായി പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. സതീശന്‍ നായര്‍ അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.