You are Here : Home / USA News

ലളിത സംഗീതത്തിന്റെ കുലപതിയായ ഉണ്ണി മേനോൻ ഇന്ന് ന്യൂ ജേഴ്സിയിൽ

Text Size  

Vinod Kondoor David

Aswamedham News Team

Story Dated: Sunday, November 15, 2015 12:56 hrs UTC


ലളിത സംഗീതത്തിന്റെ കുലപതിയായ ഉണ്ണി മേനോൻ ഇന്ന് ന്യൂ ജേഴ്സിയിൽ 
എഡിസണ്‍: "ഒരു ചെമ്പനീര്‍ പൂവിറുത്തു ഞാനോമലേ, ഒരുവേള നിന്‍ നേര്‍ക്ക് നീട്ടിയില്ല", ഒരു വട്ടമെങ്കിലും ഈ പാട്ട് ഒന്ന് മൂളിയിട്ടുണ്ടാകും മിക്ക മലയാളികളും. 2002-ൽ ആർ ശരത്ത് സംവിധാനം ചെയ്ത സ്ഥിതി എന്ന ചിത്രത്തിൽ ഉണ്ണി മേനോൻ അഭിനയിച്ചു, അദ്ദേഹം തന്നെ ആലപിച്ച വളരെ പ്രസിദ്ധമായ പാട്ടാണ്, ഒരു ചെമ്പനീർ പൂവിറുത്തു, എന്ന് തുടങ്ങുന്ന ഗാനം. അദ്ദേഹത്തിന്റെ സ്വര ഗാഭീര്യവും വരികളിലെ ലാളിത്യവും ഒരു പക്ഷെ ഈ ഗാനം മനസ്സിന്റെ  ഉള്ളറകൾക്ക് അമൃതേത്തു പോലെ യാകും. 
1958 ഡിസംബർ 2 ന്‌ തൃശൂർ ജില്ലയിലെ ക്ഷേത്ര നഗരിയായ ഗുരുവായൂരിലാണ്‌ ഉണ്ണിമനോന്റെ ജനനം. അച്ഛൻ വി.കെ.എസ്. മേനോൻ. അമ്മ മാലതി. ഗുരുവായൂരിലും പാലാക്കാട്ടെ ബി.ഇ.എം. ഹൈസ്കൂളിലുമായി സ്കൂൾ വിദ്യാഭ്യാസം. പാലക്കാട് വിക്ടോറിയ കോളേജിൽ നിന്ന് ഭൗതികശാസ്ത്രത്തിൽ ബിരുദം നേടി. ചെറുപ്പത്തിലേ സംഗീതത്തിൽ പ്രതിഭ പ്രകടിപ്പിച്ച ഉണ്ണിമേനോൻ, സ്കൂൾ ,കോളേജ് പഠനകാലത്തെ മത്സരങ്ങളിൽ നിരവധി സമ്മാനങ്ങൾ നേടിയിട്ടുണ്ട്.
ചെന്നൈലേക്ക് പോയ ഉണ്ണിമേനോൻ ആവടിയിലെ ഹെവി വെഹിക്കിൾ ഫാക്ടറിയിൽ ജോലിചെയ്തു വന്നു. അക്കാലത്ത് തെന്നിന്ത്യയിലെ നിരവധി പ്രമുഖ റെക്കോർഡിംഗ് സ്റ്റുഡിയോകൾ ചെന്നൈ ആസ്ഥാനമായാണ്‌ നിലകൊണ്ടിരുന്നത്. സംഗീതത്തിലുള്ള അദ്ദേഹത്തിന്റെ താല്പര്യം ഈ സ്റ്റുഡിയോകൾ ഇടക്കിടെ സന്ദർശിക്കാനും കെ.ജെ. യേശുദാസ് പോലുള്ള പ്രമുഖരായ കലകാരന്മാരുമായി പരിചയപ്പെടാനും കാരണമായി. വൈകാതെ പ്രഗൽഭരായ ഗായകരുടെ ട്രാക്ക്പാടാൻ അദ്ദേഹം യോഗ്യതനേടുകയും പിന്നീട് നിരവധി സംഗീതസംഗീത സം‌വിധായകർ തങ്ങളുടെ ഗാനങ്ങൾക്ക് നിർദേശിക്കുന്ന ഗായകരിൽ ഒരാളായി മാറുകയും ചെയ്തു.
Dear Editor,

Hope you are doing fine. Here I'm attaching a news about Unni Menon concert. Please do the needful at the earliest.

Thank you,

Vinod Kondoor David
 
1980 കളിൽ ഇളയരാജയുടെ 'ഒരു കൈതിയിൻ ഡയറി' പൊലുള്ള വളരെ ചെറിയ ഹിറ്റുകൾ മാത്രമാണ്‌ ഉണ്ണിമേനോനെ തേടിയെത്തിയത്. 1992 ൽ എ.ആർ. റഹ്മാന്റെ സംഗീതത്തിലുള്ള "പുതു വെള്ളൈ മഴൈ.." എന്നു തുടങ്ങുന്ന ഗാനമാലപിക്കാൻ ക്ഷണിക്കപ്പെട്ടതോടെയാണ്‌ ഉണ്ണിമേനോൻ പ്രശസ്തിയിലേക്ക് ഉയർന്നത്. വൻ ഹിറ്റായ ആ ഗാനത്തിനു ശേഷം നിരവധി ഗാനങ്ങൾ അദ്ദേഹം ആലപിച്ചു. 2009 ൽ 'ശരണമന്ത്രം' എന്ന ഭക്തിഗാന ആൽബത്തിലെ മുഖ്യ ഗായകാനും ഉണ്ണിമേനോൻ ആണ്‌.
 
നവംബർ 15-ആം തീയതി ന്യൂജേഴ്സിയെ ഹോട്ടലിൽ വച്ചു നടത്തപ്പെടുന്ന സംഗീത സന്ധ്യയുടെ ഒരുക്കങ്ങൾ പൂർത്തി ആയതായി ഏഷ്യാനെറ്റ്‌ യൂ എസ് എ പ്രൊഡ്യൂസർ രാജു പള്ളത്ത് പറഞ്ഞു. പരിപാടിയുടെ ജനപ്രീതി കാരണം, ടിക്കറ്റുകൾ വേഗത്തിൽ ലഭിക്കുവാൻ സുലേഖ.കോം വഴി ഓണ്‍ലൈനായി വാങ്ങാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ഉണ്ണി മേനോൻ ലൈവ് കോണ്‍സേർട്ട് എന്ന ഈ പരിപാടിയുടെ കോ-ഓർഡിനേറ്റർമാർ ഏഷ്യാനെറ്റ്‌ യൂ എസ് എ ചീഫ് എക്സിക്യുടീവ് ഡോ: കൃഷ്ണ കിഷോറും, മധു കൊട്ടാരക്കരയുമാണു. 
കൂടുതൽ വിവരങ്ങൾക്ക്: രാജു പള്ളത്ത് 732 429 9529

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.