You are Here : Home / USA News

ലളിത സംഗീതത്തിന്റെ കുലപതിയായ ഉണ്ണി മേനോന്‍ ഇന്ന്‌ ന്യൂജേഴ്‌സിയില്‍

Text Size  

Vinod Kondoor David

Aswamedham News Team

Story Dated: Sunday, November 15, 2015 01:29 hrs UTC

എഡിസണ്‍: `ഒരു ചെമ്പനീര്‍ പൂവിറുത്തു ഞാനോമലേ, ഒരുവേള നിന്‍ നേര്‍ക്ക്‌ നീട്ടിയില്ല`, ഒരു വട്ടമെങ്കിലും ഈ പാട്ട്‌ ഒന്ന്‌ മൂളിയിട്ടുണ്ടാകും മിക്ക മലയാളികളും. 2002ല്‍ ആര്‍ ശരത്ത്‌ സംവിധാനം ചെയ്‌ത സ്ഥിതി എന്ന ചിത്രത്തില്‍ ഉണ്ണി മേനോന്‍ അഭിനയിച്ചു, അദ്ദേഹം തന്നെ ആലപിച്ച വളരെ പ്രസിദ്ധമായ പാട്ടാണ്‌, ഒരു ചെമ്പനീര്‍ പൂവിറുത്തു, എന്ന്‌ തുടങ്ങുന്ന ഗാനം. അദ്ദേഹത്തിന്റെ സ്വര ഗാഭീര്യവും വരികളിലെ ലാളിത്യവും ഒരു പക്ഷെ ഈ ഗാനം മനസ്സിന്റെ ഉള്ളറകള്‍ക്ക്‌ അമൃതേത്തു പോലെയാകും. 1958 ഡിസംബര്‍ 2 ന്‌ തൃശൂര്‍ ജില്ലയിലെ ക്ഷേത്ര നഗരിയായ ഗുരുവായൂരിലാണ്‌ ഉണ്ണിമനോന്റെ ജനനം. അച്ഛന്‍ വി.കെ.എസ്‌. മേനോന്‍. അമ്മ മാലതി. ഗുരുവായൂരിലും പാലാക്കാട്ടെ ബി.ഇ.എം. ഹൈസ്‌കൂളിലുമായി സ്‌കൂള്‍ വിദ്യാഭ്യാസം. പാലക്കാട്‌ വിക്ടോറിയ കോളേജില്‍ നിന്ന്‌ ഭൗതികശാസ്‌ത്രത്തില്‍ ബിരുദം നേടി. ചെറുപ്പത്തിലേ സംഗീതത്തില്‍ പ്രതിഭ പ്രകടിപ്പിച്ച ഉണ്ണിമേനോന്‍, സ്‌കൂള്‍ ,കോളേജ്‌ പഠനകാലത്തെ മത്സരങ്ങളില്‍ നിരവധി സമ്മാനങ്ങള്‍ നേടിയിട്ടുണ്ട്‌. ചെന്നൈലേക്ക്‌ പോയ ഉണ്ണിമേനോന്‍ ആവടിയിലെ ഹെവി വെഹിക്കിള്‍ ഫാക്ടറിയില്‍ ജോലിചെയ്‌തു വന്നു. അക്കാലത്ത്‌ തെന്നിന്ത്യയിലെ നിരവധി പ്രമുഖ റെക്കോര്‍ഡിംഗ്‌ സ്റ്റുഡിയോകള്‍ ചെന്നൈ ആസ്ഥാനമായാണ്‌ നിലകൊണ്ടിരുന്നത്‌. സംഗീതത്തിലുള്ള അദ്ദേഹത്തിന്റെ താല്‌പര്യം ഈ സ്റ്റുഡിയോകള്‍ ഇടക്കിടെ സന്ദര്‍ശിക്കാനും കെ.ജെ. യേശുദാസ്‌ പോലുള്ള പ്രമുഖരായ കലകാരന്മാരുമായി പരിചയപ്പെടാനും കാരണമായി. വൈകാതെ പ്രഗല്‍ഭരായ ഗായകരുടെ ട്രാക്ക്‌പാടാന്‍ അദ്ദേഹം യോഗ്യതനേടുകയും പിന്നീട്‌ നിരവധി സംഗീതസംഗീത സംവിധായകര്‍ തങ്ങളുടെ ഗാനങ്ങള്‍ക്ക്‌ നിര്‍ദേശിക്കുന്ന ഗായകരില്‍ ഒരാളായി മാറുകയും ചെയ്‌തു. 1980 കളില്‍ ഇളയരാജയുടെ 'ഒരു കൈതിയിന്‍ ഡയറി' പൊലുള്ള വളരെ ചെറിയ ഹിറ്റുകള്‍ മാത്രമാണ്‌ ഉണ്ണിമേനോനെ തേടിയെത്തിയത്‌. 1992 ല്‍ എ.ആര്‍. റഹ്മാന്റെ സംഗീതത്തിലുള്ള `പുതു വെള്ളൈ മഴൈ..` എന്നു തുടങ്ങുന്ന ഗാനമാലപിക്കാന്‍ ക്ഷണിക്കപ്പെട്ടതോടെയാണ്‌ ഉണ്ണിമേനോന്‍ പ്രശസ്‌തിയിലേക്ക്‌ ഉയര്‍ന്നത്‌. വന്‍ ഹിറ്റായ ആ ഗാനത്തിനു ശേഷം നിരവധി ഗാനങ്ങള്‍ അദ്ദേഹം ആലപിച്ചു. 2009 ല്‍ 'ശരണമന്ത്രം' എന്ന ഭക്തിഗാന ആല്‍ബത്തിലെ മുഖ്യ ഗായകാനും ഉണ്ണിമേനോന്‍ ആണ്‌. നവംബര്‍ 15ആം തീയതി ന്യൂജേഴ്‌സിയെ ഹോട്ടലില്‍ വച്ചു നടത്തപ്പെടുന്ന സംഗീത സന്ധ്യയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തി ആയതായി ഏഷ്യാനെറ്റ്‌ യൂ എസ്‌ എ പ്രൊഡ്യൂസര്‍ രാജു പള്ളത്ത്‌ പറഞ്ഞു. പരിപാടിയുടെ ജനപ്രീതി കാരണം, ടിക്കറ്റുകള്‍ വേഗത്തില്‍ ലഭിക്കുവാന്‍ സുലേഖ.കോം വഴി ഓണ്‍ലൈനായി വാങ്ങാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ഉണ്ണി മേനോന്‍ ലൈവ്‌ കോണ്‍സേര്‍ട്ട്‌ എന്ന ഈ പരിപാടിയുടെ കോഓര്‍ഡിനേറ്റര്‍മാര്‍ ഏഷ്യാനെറ്റ്‌ യൂ എസ്‌ എ ചീഫ്‌ എക്‌സിക്യുടീവ്‌ ഡോ: കൃഷ്‌ണ കിഷോറും, മധു കൊട്ടാരക്കരയുമാണു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: രാജു പള്ളത്ത്‌ 732 429 9529

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.