You are Here : Home / USA News

ഡാളസ് കേരള അസ്സോസിയേഷന്‍- മാത്യു കോശി ചീഫ് ഇലക്ഷന്‍ ഓഫീസര്‍

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Tuesday, November 17, 2015 12:15 hrs UTC

ഗാര്‍ലന്റ്(ഡാളസ്): കേരള അസ്സോസിയേഷന്‍ ഓഫ് ഡാളസ്സ് 2016-2017 വര്‍ഷത്തേക്കുള്ള ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് ഡിസംബര്‍ 5 ശനിയാഴ്ച നടക്കുന്നതാണെന്ന് ചീഫ് ഇലക്ഷന്‍ ഓഫീസറായി നിയോഗിക്കപ്പെട്ട മാത്യു കോശി അറിയിച്ചു. പ്രസിഡന്റ്, സെക്രട്ടറി ഉള്‍പ്പെടെയുള്ള ഡയറക്ടര്‍ ബോഡ് അംഗങ്ങളുടെയും ഒഴിവുള്ള ബോര്‍ഡ് ഓഫ് ട്രസ്റ്റിസ് സ്ഥാനത്തേക്കുമാണ് തിരഞ്ഞെടുപ്പു നടക്കുന്നത്. നാമനിര്‍ദ്ദേശ പത്രികള്‍ നവംബര്‍ 30 തിങ്കളാഴ്ച വൈകീട്ട് 5 മണിക്ക് മുമ്പു നേരിട്ടോ, മെയിലിലോ ലഭിച്ചിരിക്കേണ്ടതാണ്. ആയിരത്തില്‍ പരം അംഗസംഖ്യയുള്ള കേരള അസ്സോസിയേഷന്‍ സാമൂഹ്യ സംസ്‌ക്കാരിക രംഗത്ത് മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു. ജനറല്‍ ബോഡി യോഗത്തില്‍ സമര്‍പ്പിക്കുന്ന പാനല്‍ ഐക്യകണ്‌ഠേന അംഗീകരിക്കുന്ന പതിവാണ് വര്‍ഷങ്ങളായി അസ്സോസിയേഷന്‍ തിരഞ്ഞെടുപ്പില്‍ പ്രകടമാകാറുള്ളത്. ഡേവിഡ് മുന്നന്‍ മാണി, തോമസ് വടക്കേമുറിയില്‍ എന്നിവരാണ് മറ്റു ഇലക്ഷന്‍ കമ്മറ്റി അംഗങ്ങള്‍. കൂടുതല്‍ വിവരങ്ങള്‍ക്ക് മാത്യു കോശി-214 734 6092

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.