You are Here : Home / USA News

രാജു ഏബ്രഹാം എം.എല്‍.എ.യ്ക്ക് ഹൂസ്റ്റണില്‍ സ്വീകരണം നവം.27ന്

Text Size  

Jeemon Ranny

jeemonranny@gmail.com

Story Dated: Tuesday, November 17, 2015 12:16 hrs UTC

ഹൂസ്റ്റണ്‍ : ഹൃസ്വ സന്ദര്‍ശനാര്‍ത്ഥം അമേരിക്കയില്‍ എത്തിച്ചേര്‍ന്ന റാന്നി എം.എല്‍.എ രാജു ഏബ്രഹാമിന് ഹൂസ്റ്റണില്‍ ഊഷ്മള വരവേല്‍പ് നല്‍കുന്നതിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചതായി സംഘാടകര്‍ അറിയിച്ചു. ഹൂസ്റ്റണ്‍ റാന്നി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍(എച്ച്.ആര്‍.എ) മലയാളി അസ്സോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റണ്‍ന്റെ സഹകരണത്തോടെ(മാഗ്) നടത്തപ്പെടുന്ന സ്വീകരണ സമ്മേളനം നവംബര്‍ 27ന് വെള്ളിയാഴ്ച വൈകുന്നേരം 4.30യ്ക്ക് മാഗിന്റെ ആസ്ഥാന കേന്ദ്രമായ കേരളാ ഹൗസില്‍(1415, Packer Ln, Stafford, TX-77477) വച്ചാണ് ക്രമീകരിച്ചിരിയ്ക്കുന്നത്. കഴിഞ്ഞ 19 വര്‍ഷങ്ങളായി റാന്നി നിയോജക മണ്ഡലത്തെ പ്രതിനിധീകരിയ്ക്കുന്ന കേരളാ നിയമസഭാ സാമാജികനായ രാജു ഏബ്രഹാമിന്റെ സ്വീകരണ സമ്മേളനത്തില്‍ ഹൂസ്റ്റണിലെ പ്രമുഖ സാമൂഹ്യ സാംസ്‌ക്കാരിക നേതാക്കള്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിയ്ക്കും. സ്വീകരണ സമ്മേളനത്തിലേക്ക് ഹൂസ്റ്റണില്‍ താമസിയ്ക്കുന്ന റാന്നി നിയോക മണ്ഡലത്തില്‍പ്പെട്ട എല്ലാ സ്‌നേഹിതരെയും മറ്റ് പ്രവാസി മലയാളികളെയും ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നുവെന്ന് സംഘാടകര്‍ അറിയിച്ചു. മല്ലപ്പള്ളി താലൂക്കിലെ ഏഴുമറ്റൂര്‍, കൊറ്റനാട്, കോട്ടാങ്ങല്‍ പഞ്ചായത്തുകളും റാന്നി താലൂക്കില്‍ ഉള്‍പ്പെട്ട അയിരൂര്‍, നാറാണംമൂഴി, അങ്ങാടി, പഴവങ്ങാടി, പെരുനാട്, ചെറുകോല്‍, റാന്നി, വടശ്ശേരിക്കര, വെച്ചൂച്ചിറ എന്നീ പഞ്ചായത്തുകളാണ് നിയോജക മണ്ഡലത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുന്നത്. നവംബര്‍ 15ന് ഹൂസ്റ്റണ്‍ റാന്നി അസോസിയേഷന്‍ പ്രസിഡന്റ് ജോയ് മണ്ണിലിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ ആലോചനാ യോഗത്തില്‍ സ്വീകരണ സമ്മേളനം വിജയിപ്പിയ്ക്കുന്നതിന് വിവിധ കമ്മറ്റികള്‍ രൂപീകരിച്ചു. റവ.ഏബ്രഹാം സഖറിയാ(ജിക്കു അച്ചന്‍), ഷിജു തച്ചനാലില്‍, ജിന്‍സി മാത്യു കിഴക്കേതില്‍, ബിജു സഖറിയാ, രാജു ചരിവുപറമ്പില്‍, ബിനു സഖറിയാ, സുനോജ് തോമസ്, ബാബു കൂടത്തിനാലില്‍, ഏലിയാസ് ചരിവു പറമ്പില്‍, റോയി തീയാടിക്കല്‍, റജി ചിറയില്‍ തുടങ്ങിയവര്‍ ചര്‍ച്ചകളില്‍ സജീവമായി പങ്കെടുത്തു. കൂടുതല്‍ വിവരങ്ങള്‍ക്ക് ജീമോന്‍ റാന്നി(ജനറല്‍ കണ്‍വീനര്‍)- 407-718-4805 ബിജു സഖറിയാ(ജോ.കണ്‍വീനര്‍)- 281-919-4709 സുനോജ് തോമസ്(ജോ.കണ്‍വീനര്‍)- 832-724-6766

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.