You are Here : Home / USA News

കുടുംബ ശാക്തീകരണ യോഗങ്ങള്‍ ഫിലാഡല്‍ഫിയായില്‍ നവം.18, 19, 20 തീയ്യതികളില്‍

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Tuesday, November 17, 2015 12:18 hrs UTC

ഫിലാഡല്‍ഫിയ: ഇന്റര്‍ ഡിനോമിനേഷണല്‍ മീറ്റിങ്ങ് നവം.18, 19, 20, തീയ്യതികളില്‍ ഫിലാഡല്‍ഫിയ നോര്‍ത്ത് ഈസ്റ്റ് അവന്യൂവിലുള്ള അസന്‍ഷ്യല്‍ മാര്‍ത്തോമാ ചര്‍ച്ചില്‍ വെച്ചു നവംബര്‍ 18, 19, 20 തിയ്യതികളില്‍ നടക്കുന്നതാണെന്ന് സംഘാടകര്‍ അറിയിച്ചു. കുടംബശാക്തീകരണം എന്ന വിഷയത്തെ കുറിച്ചുള്ള സന്ദേശങ്ങളാണ് പ്രധാനമായും യോഗങ്ങളില്‍ നല്‍കുന്നത്. ഐ.പി.സി. ഓര്‍ലാന്റോ ചീഫ് പാസ്റ്ററും, ലൈസെന്‍സ്ഡ് കെമിക്കല്‍ ഡിപ്പണ്ടന്‍സി കൗണ്‍സിലറുമായ റവ.ജേക്കബ് മാത്യുവാണ് മുഖ്യ പ്രാസംഗീകന്‍. ഫാ.എം.കെ.കുരിയാക്കോസ്(വികാര്‍ സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ്), ഫാ. മോജായില്‍ ഫിലിപ്പ്(ചാപഌയ്ന്‍), റവ.എം.വി. അബ്രഹാം(ഇവാഞ്ചലിക്കല്‍ ചര്‍ച്ച് എന്നിവരും സന്ദേശങ്ങള്‍ നല്‍കും. നവംബര്‍ 18, 19, 20 തിയ്യതികളില്‍ പ്രത്യേക സംഗീത ശുശ്രൂഷകളോടെ യോഗങ്ങള്‍ വൈകീട്ട് 6 മണിക്ക് ആരംഭിക്കും. കുട്ടികള്‍ക്കുള്ള പ്രത്യേക യോഗങ്ങളും ക്രമീകരിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് റവ.പി.സി.ചാണ്ടി-215 207 1218 റവ.ജോര്‍ജ്ജ് മാത്യു-215 432 8050 സന്തോഷ് അബ്രഹാം-215 605 6914

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.