You are Here : Home / USA News

ഫോമായിലൂടെ 10 ശതമാനത്തോളം ജി സി യൂവില്‍ ഉന്നത പഠനത്തിനു ഡിസ്‌കൗണ്ട്

Text Size  

Vinod Kondoor David

Aswamedham News Team

Story Dated: Tuesday, November 17, 2015 12:20 hrs UTC

ഡിട്രോയിറ്റ്: നോര്‍ത്ത് അമേരിക്കയിലെ ഏറ്റവും വലിയ മലയാളി സംഘടനകളുടെ സംഘടനയായ ഫോമായുടെ അംഗ സംഘടനകളുടെ മെമ്പര്‍മാര്‍ക്ക് അരിസോണയിലെ പ്രസിദ്ധമായ ഗ്രാന്‍ഡ് കാനിയന്‍ യൂണിവേഴ്‌സിറ്റിയില്‍ പഠിക്കുവാന്‍ 10 ശതമാനത്തോളം ഡിസ്‌കൗണ്ട് നല്കുന്നു. എല്‍ പി എന്നില്‍ നിന്നോ, ആര്‍ എന്നില്‍ നിന്നോ ബി എസ് എന്‍ എടുക്കുവാന്‍ ആഗ്രഹിക്കുന്ന അനേക മലയാളി നേഴ്‌സുമാര്‍ക്ക് ഇതൊരു സുവര്‍ണ്ണാവസരമായിരിക്കുമെന്നു ഫോമാജീ സി യൂ കോഓര്‍ഡിനേറ്റര്‍ ബാബു തെക്കേക്കര പറഞ്ഞു. ഫോമായുടെ യുവജന ക്ഷേമ പരിപാടികളുടെ ഭാഗമായി ഡിട്രോയിറ്റില്‍ വച്ചു നടത്തപ്പെടുന്ന യങ്ങ് പ്രോഫഷണല്‍ സമ്മിറ്റിന്റേയും ജോബ് ഫെയറിന്റെയും ഗ്രാന്‍ഡ് സ്‌പോണ്‍സറായി പരിപാടിയില്‍ പങ്കെടുക്കുന്ന ജി സി യൂവിന്റെ റപ്രസെന്റേറ്റിവ്, സമ്മിറ്റ് നടക്കുന്ന സ്ഥലത്തു വച്ചു തന്നെ സ്റ്റുഡന്റ്‌സിനു വേണ്ട കൗണ്‍സിലിങ്ങ് നല്കുന്നതാണ്. നേഴ്‌സിംഗ് മാത്രമല്ല, മറ്റനവധി കോഴ്‌സുകള്‍ ഓണ്‍ലൈനായും അല്ലാതെയും പഠിക്കുന്നതിനുള്ള അവസരം ഗ്രാന്‍ഡ് കാനിയന്‍ ഒരുക്കുന്നുണ്ട്. ഫോമാ ഒരുക്കുന്ന ഇത്തരം പരിപാടികള്‍ പരമാവധി ഉപയോഗപ്പെടുത്തണമെന്ന് ഫോമാ പ്രസിഡന്റ് ആനന്ദന്‍ നിരവേലും സെക്രട്ടറി ഷാജി എഡ്വേര്‍ഡും ട്രഷറാര്‍ ജോയി ആന്തണിയും പറഞ്ഞു. അതേ സമയം ഫോമാ യങ്ങ് പ്രൊഫഷണല്‍ സമ്മിറ്റിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നെന്നു സംഘാടകര്‍ അറിയിച്ചു. ഗ്രേറ്റ് ലേക്ക്‌സ് റീജിയണിലെ നാല് സംഘടനകളായ കേരള ക്ലബ്, ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍, മിഷിഗണ്‍ മലയാളി അസോസിയേഷന്‍, മിനസോട്ട മലയാളി അസോസിയേഷന്‍ എന്നീ സംഘടനകളിലെ ചുറുചുറുക്കുള്ള ഒരു പറ്റം ചെറുപ്പക്കാര്‍ ഒത്തൊരുമിച്ചാണു പരിപാടികള്‍ നടത്തുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക്: വിനോദ് കൊണ്ടൂര്‍ 313 208 4952, ഗിരിഷ് നായര്‍ 248 840 6755, രാജേഷ് കുട്ടി 313 529 8852, അനു ഗോപാലകൃഷ്ണന്‍ 248 880 4022, ജോസ് ലൂക്കോസ് 313 510 2901

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.