You are Here : Home / USA News

റിയാ ട്രാവല്‍സിന്റെ നോര്‍ത്ത് അമേരിക്കന്‍ ഹെഡ് കോര്‍ട്ടേഴ്‌സ് ഇര്‍വിംഗ് ടെക്‌സാസില്‍

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Tuesday, November 17, 2015 12:22 hrs UTC

റിയാ ട്രാവല്‍സ് ആന്റ് ടൂര്‍ പുതുതായി പണികഴിപ്പിച്ച നോര്‍ത്ത് അമേരിക്കന്‍ ഹെഡ് കോര്‍ട്ടേഴ്‌സിന്റെ ഉത്ഘാടനം അതിന്റെ ഫൗണ്ടേഴ്‌സും പ്രസിഡന്റും ആയ മി.ജി.എം. തമ്പി നിര്‍വഹിച്ചു. റിയാ ഗ്രൂപ്പിന്റെ നോര്‍ത്ത് അമേരിക്കന്‍ സിഇഓ ബെന്‍സണ്‍ സാമുവേല്‍ വിവിധ എയര്‍ലൈന്‍സിനെ പ്രതിനിധീകരിച്ചു സിഇഒ മാര്‍, ഡിപ്ലോമാറ്റ്‌സ് എന്നിവരും ചടങ്ങില്‍ സന്നിദ്ധരായിരുന്നു. സാറാ വില്‍ഷോ കൗണ്‍സില്‍ ജനറല്‍ ഓഫ് കാനഡ. ഡേവിഡ് വെയ്‌നര്‍ സീനിയര്‍ ട്രേഡ് കമ്മീഷ്ണര്‍ കാനഡ ഗണ്‍ട്ടര്‍ സര്‍വ്വേയ്ന്‍ വൈസ് പ്രസിഡന്റ് ഖത്തര്‍ എയര്‍വൈസ് മാത്തിയാസ് ഷമിഡ്റ്റ് വൈസ് പ്രസിഡന്റ് ബ്രിട്ടീഷ് എയര്‍വൈസ് അബ്ദുള്‍ അസ്സീസ് കുവൈറ്റ് എയര്‍വൈസ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. വേള്‍ഡ് വൈഡ് ആയി ഏകദേശം 60 ല്‍ പരം സ്ഥലങ്ങളില്‍ രണ്ടായിരത്തോളം ജോലിക്കാര്‍ പ്രവര്‍ത്തിച്ചുവരുന്നു. 2009 ല്‍ ഇര്‍വിംഗില്‍ ആരംഭിച്ച റിയാ ട്രാവല്‍ നോര്‍ത്ത് അമേരിക്ക, കാനഡ എന്നിവിടങ്ങളില്‍ ബിസിനസ്സ് ശൃംഖല ഉറപ്പിച്ചു കഴിഞ്ഞു. ഇതിന്റെ ചുക്കാന്‍ പിടിച്ചത് സിഇഒ ആയ മി.ബെന്‍സണ്‍ സാമുവല്‍ ആണ് കുറഞ്ഞ നിരക്കും ഉത്തരവാദിത്വവും റിയാട്രാവലിനെ മുന്‍പന്തിയില്‍ എത്തിക്കുവാന്‍ സാധിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.