You are Here : Home / USA News

ലഫ്കിന്‍ സെന്റ് തോമസ് മലങ്കര ഓര്‍ത്തഡോക്‌സ് ചര്‍ച്ച് രജതജൂബിലി നിറവില്‍

Text Size  

Jeemon Ranny

jeemonranny@gmail.com

Story Dated: Tuesday, November 17, 2015 12:28 hrs UTC

ലഫ്കിന്‍, ടെക്‌സാസ് : മലങ്കര ഓര്‍ത്തഡോക്‌സ സഭയുടെ സൗത്ത് വെസ്റ്റ് ഭദ്രാസനത്തില്‍പ്പെട്ട ലഫ്കിന്‍ സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ദേവാലയത്തിന്റെ സില്‍വര്‍ ജൂബിലി ആഘോഷവും പരിശുദ്ധ പരുമല മാര്‍ ഗ്രിഗോറിയോസിന്റെ ഓര്‍മ്മ പെരുന്നാളും സംയുക്തമായി 2015 നവംബര്‍ 21, 22 തിയ്യതികളില്‍(ശനി, ഞായര്‍) ഇടവക മെത്രാപ്പോലീത്താ അഭിവന്ദ്യ അലക്‌സിയോസ് മാര്‍ യൂസേബിയോസ് മെത്രാപ്പോലീത്തായുടെ മഹനീയ സാന്നിദ്ധ്യത്തില്‍ നടത്തപ്പെടുന്നു. നവംബര്‍ 21 ശനിയാഴ്ച വൈകീട്ട് 6 മണിയ്ക്ക് സന്ധ്യാപ്രാര്‍ത്ഥനയെ തുടര്‍ന്ന് അഭിവന്ദ്യ മാര്‍ യൂസേബിയോസ് തിരുമനസുകൊണ്ട് വചനപ്രഘോഷണം നടത്തും. നവംബര്‍ 22ന് രാവിലെ 8 മണിയ്ക്ക് പ്രഭാതപ്രാര്‍ത്ഥനയെ തുടര്‍ന്ന് മാര്‍ യൗസേബിയോസിന്‍രെ പ്രധാന കാര്‍മ്മികത്വത്തില്‍ വിശുദ്ധ കുര്‍ബാന നടത്തപ്പെടും. 10.30 ന് രജതജൂബിലി ആഘോഷങ്ങളുടെ സമാപനസമ്മേളനം നടത്തപ്പെടുന്നതും അഭിവന്ദ്യ തിരുമേനി സമ്മേളനം ഉദ്ഘാടനം ചെയ്യുന്നതുമാണ്. തദവസരത്തില്‍ ഇടവകയെ നയിച്ച് റവ.ഫാ.എം.ടി.ഫിലിപ്പ്, റവ.ഫാ.ഡോ.വി.സി.വര്‍ഗീസ്, റവ.ഫാ. ജോണ്‍ വര്‍ഗീസ്, ഇടവക സീനിയര്‍ മെമ്പേഴ്‌സ് എന്നിവരെ ആദരിയ്ക്കുന്നതാണ്. തുടര്‍ന്ന് സ്‌നേഹവിരുന്നോടെ ആഘോഷങ്ങള്‍ക്ക് സമാപനം കുറിയിക്കും. മലങ്കരയുടെ പ്രഥമ പരിശുദ്ധനായ പരുമല തിരുമേനിയുടെ മദ്ധ്യസ്ഥതയില്‍ അഭയപ്പെട്ട്, അനുഗ്രഹം പ്രാപിയ്ക്കുവാന്‍ ഇടവകയിലെയും സമീപപ്രദേശത്തെ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നതായും സംഘാടകര്‍ അറിയിച്ചു. ആഘോഷങ്ങളുടെ വിജയത്തിനായി വികാരി റവ.ഫാ. വര്‍ഗീസ് തോമസ്, ട്രസ്റ്റി അലക്‌സാണ്ടര്‍ കോശി, സെക്രട്ടറി തോമസ് ഇ. തോമസ് എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മറ്റികള്‍ പ്രവര്‍ത്തിച്ചു വരുന്നു. സൗത്ത് വെസ്റ്റ് ഭദ്രാസന പി.ആര്‍.ഒ. യല്‍ദോ പീറ്റര്‍ അറിയിച്ചതാണിത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.