You are Here : Home / USA News

ടിജു ജോര്‍ജ്‌ മെമ്മോറിയല്‍ വോളി: ടോണി സംഗര ടീം ജേതാക്കള്‍

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, November 18, 2015 12:34 hrs UTC

മാത്യു തട്ടാമറ്റം

 

ഷിക്കാഗോ: ഗ്ലെന്‍വ്യൂ സ്‌പൈക്കേഴ്‌സിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ചുവരുന്ന ടിജു ജോര്‍ജ്‌ മെമ്മോറിയല്‍ ടൂര്‍ണമെന്റിന്റെ ഫൈനല്‍ മത്സരത്തില്‍ ടോണി സംഗര നേതൃത്വം നല്‍കിയ ടീം ട്രോഫി കരസ്ഥമാക്കി. ഡസ്‌പ്ലെയിന്‍സിലുള്ള അപ്പോളോ സ്‌കൂള്‍ വോളിബോള്‍ സ്റ്റേഡിയത്തില്‍ തിങ്ങിനിറഞ്ഞ വോളിബോള്‍ പ്രേമികളെ സാക്ഷിനിര്‍ത്തി അരങ്ങേറിയ വോളിബോള്‍ മാമാങ്കത്തില്‍ സിബി കദളിമറ്റം നേതൃത്വം നല്‍കിയ ടീമിനാണ്‌ രണ്ടാം സ്ഥാനം. ടോണി സംഗര ക്യാപ്‌റ്റനായുള്ള ടീമില്‍ ജോസ്‌ മണക്കാട്ട്‌, ബിജി സി. മാണി, ഷോണ്‍ ടോണി, ജിജോ വര്‍ഗീസ്‌, ഡോ. സ്റ്റാന്‍ലി എന്നിവരും സിബി കദളിമറ്റം ക്യാപ്‌റ്റനായുള്ള ടീമില്‍ ഷാന്‍ കദളിമറ്റം, ജെയിംസ്‌, റോയ്‌ ഏബ്രഹാം, മാത്യു തട്ടാമറ്റം, സനല്‍ കദളിമറ്റം, ദിനേശ്‌ എന്നിവരാണ്‌ ഏറ്റുമുട്ടിയത്‌. വിജയികള്‍ക്ക്‌ ഗ്ലെന്‍വ്യൂ സ്‌പൈക്കേഴ്‌സ്‌ പ്രസിഡന്റ്‌ ജോര്‍ജ്‌ നെല്ലാമറ്റം ട്രോഫികള്‍ വിതരണം ചെയ്‌തു. ജോര്‍ജ്‌ നെല്ലാമറ്റം, ബിജി സി. മാണി, സിബി കദളിമറ്റം, പുന്നൂസ്‌ തച്ചേട്ട്‌, ജോസ്‌ മണക്കാട്ട്‌, സൈമണ്‍ ചക്കാലപടവന്‍, ടോണി സക്കറിയ, ജയിംസ്‌, നിമ്മി തുരുത്തുവേലി, പ്രിന്‍സ്‌ തോമസ്‌, റോയി ഏബ്രഹാം, മാത്യു തട്ടാമറ്റം, ജിജു വര്‍ഗീസ്‌, ഡോ. സ്റ്റാന്‍ലി മനോജ്‌ അമ്മായികുന്നേല്‍, അബി കീപ്പാറ എന്നിവര്‍ ടൂര്‍ണമെന്റിനു നേതൃത്വം നല്‍കി. തുടര്‍ന്ന്‌ അനുസ്‌മരണ സമ്മേളനം നടന്നു. പ്രശസ്‌ത വോളിബോള്‍ താരം അകാലത്തില്‍ അന്തരിച്ച ടിജു ജോര്‍ജ്‌ ഷിക്കാഗോ വോളിബോള്‍ പ്രണയിതാക്കള്‍ക്കും മറ്റു കായികതാരങ്ങള്‍ക്കും പ്രചോദനമായിരുന്നെന്ന്‌ ജോര്‍ജ്‌ നെല്ലാമറ്റം അനുസ്‌മരിച്ചു. മാത്യു തട്ടാമറ്റം അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.