You are Here : Home / USA News

ബ്രദര്‍ സാബു ആറുതൊട്ടി നയിക്കുന്ന ധ്യാനം മയാമിയില്‍

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, November 18, 2015 12:35 hrs UTC

മയാമി: കോറല്‍സ്‌പ്രിംഗ്‌ ഔവര്‍ ലേഡി ഓഫ്‌ ഹെല്‍ത്ത്‌ ഫൊറോനാ ദേവാലയത്തില്‍ നവംബര്‍ 20,21,22 തീയതികളില്‍ സുപ്രസിദ്ധ വചനപ്രഘോഷകന്‍ ബ്രദര്‍ സാബു ആറുതൊട്ടി നയിക്കുന്ന ധ്യാനം നടത്തപ്പെടുന്നു. ചിക്കാഗോ സീറോ മലബാര്‍ രൂപത പ്രഖ്യാപിച്ച കുടുംബവര്‍ഷാചരണത്തിന്റെ ഭാഗമായി കോറല്‍സ്‌പ്രിംഗ്‌ ഫൊറോനാ ദേവാലയത്തില്‍ കുടുംബ വിശുദ്ധീകരണത്തിനും, നവീകരണത്തിനുമായി ദൈവീക കൃപാവാരദാനങ്ങളാല്‍ ഏറെ അനുഗ്രഹിക്കപ്പെട്ട അത്മായ സുവിശേഷ പ്രഘോഷകന്‍ ബ്രദര്‍. സാബു ആറുതൊട്ടി നയിക്കുന്ന അഭിഷേക ധ്യാനമാണ്‌ നടക്കുന്നത്‌. നവംബര്‍ 20-നു വെള്ളിയാഴ്‌ച വൈകുന്നേരം 5.30 മുതല്‍ രാത്രി 9 മണി വരേയും, നവംബര്‍ 21-ന്‌ ശനിയാഴ്‌ച രാവിലെ 9 മുതല്‍ വൈകുന്നേരം 6 വരേയും, 22-ന്‌ ഞായറാഴ്‌ച രാവിലെ 8.30 മുതല്‍ വൈകുന്നേരം 4 മണി വരേയുമാണ്‌ വചനപ്രഘോഷണ ശുശ്രൂഷ ക്രമീകരിച്ചിരിക്കുന്നതെന്ന്‌ വികാരി റവ.ഫാ. കുര്യാക്കോസ്‌ കുംബക്കീല്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: റവ.ഫാ. കുര്യാക്കോസ്‌ കുംബക്കീല്‍ (754 366 6765).

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.