You are Here : Home / USA News

ഉപന്യാസ മത്സരവിജയികള്‍ക്ക്‌ സമ്മാനങ്ങള്‍ വിതരണം ചെയ്‌തു

Text Size  

Story Dated: Wednesday, November 18, 2015 12:37 hrs UTC

ജോണിക്കുട്ടി പിള്ളവീട്ടില്‍

 

ഷിക്കാഗോ: സെന്റ്‌ മേരീസ്‌ ക്‌നാനായ ദേവാലയത്തില്‍ വിജയകരമായി നടത്തപ്പെട്ട ദിവ്യകാരുണ്യ അത്ഭുതങ്ങളുടെ പ്രദര്‍ശനത്തിന്റെ ഭാഗമായുള്ള ഉപന്യാസ മത്സരത്തില്‍ വിജയളായവര്‍ക്ക്‌ നവംബര്‍ 15-നു വിശുദ്ധ കുര്‍ബാനയ്‌ക്കുശേഷം സമ്മാനങ്ങള്‍ വിതരണം ചെയ്‌തു. അമ്പതോളം കുട്ടികള്‍ പങ്കെടുത്ത ഉപന്യാസ മത്സരത്തില്‍ റജീന ചേലമലയില്‍, ലിയ പുതുശേരി, ആഞ്ചലീന കണ്ണച്ചാംപറമ്പില്‍ എന്നിവര്‍ ഒന്നാംസ്ഥാനം കരസ്ഥമാക്കി. അലീന കുളങ്ങര, ഇസബെല്‍ പുളിക്കത്തൊട്ടില്‍ എന്നിവര്‍ക്കാണ്‌ രണ്ടാം സ്ഥാനം. ഉപന്യാസ മത്സരത്തില്‍ പങ്കെടുത്തവരേയും സമ്മാനങ്ങള്‍ കരസ്ഥമാക്കിയവരേയും വികാരി ഫാ. തോമസ്‌ മുളവനാല്‍, സ്‌കൂള്‍ ഡയറക്‌ടര്‍ സജി പൂതൃക്കയില്‍ എന്നിവരും അധ്യാപകരും അഭിനന്ദിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.