You are Here : Home / USA News

ഇന്‍ഡ്യന്‍ നെഫ്രോളജി അസോസിയേഷന്‍ കുടുംബസംഗമം നവംബര്‍ 22 ഞായറാഴ്‌ച്ച

Text Size  

Jose Maleckal

jmaleckal@aol.com

Story Dated: Wednesday, November 18, 2015 12:38 hrs UTC

ഫിലാഡല്‍ഫിയ: വൈദ്യശാസ്‌ത്രമേഖലയില്‍ നെഫ്രോളജി രംഗത്ത്‌ ജോലിചെയ്യുന്ന മെഡിക്കല്‍ പ്രൊഫഷണലുകളുടെ കൂട്ടായ്‌മയായ ഇന്‍ഡ്യന്‍ നെഫ്രോളജി അസോസിയേഷന്‍ ഓഫ്‌ പെന്‍സില്‍വേനിയയുടെ (INAP) കുടുംബസംഗമം 2015 നവംബര്‍ 22 ഞായറാഴ്‌ച്ച നടത്തപ്പെടുന്നു. സെ. തോമസ്‌ സീറോമലബാര്‍ ഫൊറോനാ ദേവാലയ ആഡിറ്റോറിയത്തിലായിരിക്കും (608 WELSH RD. PHILA PA 19115) ഞായറാഴ്‌ച്ച വൈകുന്നേരം നാലര മണിമുതല്‍ കുടുംബസംഗമവും, വിവിധകലാപരിപാടികളും നടക്കുന്നത്‌. പെന്‍സില്‍വേനിയായില്‍ നെഫ്രോളജി, ഡയാലിസിസ്‌ എന്നീ മേഖലകളില്‍ ശുശ്രൂഷ ചെയ്യുന്ന ഡോക്ടര്‍, നേഴ്‌സ്‌, ടെക്‌നീഷ്യന്‍ എന്നീ പ്രൊഫഷണലുക ളുടെ സ്‌നേഹക്കൂട്ടായ്‌മയാണു ഇനാപ്‌ എന്നചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ഇന്‍ഡ്യന്‍ നെഫ്രോളജി അസോസിയേഷന്‍ ഓഫ്‌ പെന്‍സില്‍വേനിയ. ഫിലാഡല്‍ഫിയാ കേന്ദ്രമായി പുതുതായി രൂപംകൊണ്ട ഈ അസോസിയേഷന്റെ പ്രഥമ കുടുംബസംഗമമാണു ഞായറാഴ്‌ച്ച നടക്കുന്നത്‌. വൈവിധ്യമാര്‍ന്ന കലാപരിപാടികളും ഇതോടൊപ്പം സംഘടിപ്പിച്ചിട്ടുണ്ട്‌. ഡയാലിസിസ്‌ മേഖലയില്‍ ജോലിചെയ്യുന്ന എല്ലാ മെഡിക്കല്‍ പ്രൊഫഷണലു കളെയും കുടുംബസമേതം ഈ കൂട്ടായ്‌മയിലേക്കു സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: President: Kurien George - 215-776-4006 Vice President: Jose Palathinkal - 215-939-3084 Secretary: Binu Jacob - 215-866-8495 Joint Secretary: Alen George Mathew - 610-203-0288 Treasurer: Joy Karumathy -215-605-8939 Cultural Program Coordinators: Jophy Joseph - 267-242-6934

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.