You are Here : Home / USA News

ഹഡ്‌സണ്‍വാലി മലയാളി അസോസിയേഷന്‍ ബസ് ട്രിപ്പ് നവംബര്‍ 20ന്

Text Size  

Story Dated: Wednesday, November 18, 2015 12:43 hrs UTC

ജയപ്രകാശ് നായര്‍

 

ന്യൂയോര്‍ക്ക് : ഹഡ്‌സണ്‍വാലി മലയാളി അസോസിയേഷന്റെ ഈ വര്‍ഷത്തെ 'ബസ് ട്രിപ്പ്' പെന്‍സില്‍വേനിയയിലുള്ള സാന്‍ഡ്‌സ് കാസിനോവിലേക്ക് നവംബര്‍ 20 വെള്ളിയാഴ്ച്ച വൈകിട്ട് 6.30ന് നാനുവെറ്റിലെ കമ്മ്യുട്ടര്‍ പാര്‍ക്കിംഗ് ലോട്ടില്‍ നിന്നും പുറപ്പെടുന്നതാണെന്ന് പ്രസിഡന്റ് ഷാജിമോന്‍ വെട്ടം അറിയിച്ചു. ഈ ഉല്ലാസ യാത്രയില്‍ പങ്കെടുക്കണം എന്നുള്ളവര്‍ കൃത്യസമയത്തു തന്നെ എത്തിച്ചേരണം എന്നും അദ്ദേഹം പറഞ്ഞു. ശനിയാഴ്ച്ച രാവിലെ 5 മണിയോടുകൂടി തിരികെ എത്തുന്നതാണ്. ജോര്‍ജ് താമരവേലിയും (8453001808) അലക്‌സ് തോമസും (9144730142 ) കൂടിയാണ് ഈ ഉല്ലാസ യാത്രയുടെ നേതൃത്വം വഹിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്കായി സെക്രട്ടറി അലക്‌സ് എബ്രഹാമിനെയോ (845) 7294423, പ്രസിഡന്റ് ഷാജിമോന്‍ വെട്ടത്തെയോ (845) 2701697 വിളിക്കുവാന്‍ താല്പര്യപ്പെടുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.