You are Here : Home / USA News

ഇഷ യോഗയോടെ ഫോമാ വൈ പി എസ് @ ഡിട്രോയിറ്റിന്റെ തിരശീല ഉയരും

Text Size  

Vinod Kondoor David

Aswamedham News Team

Story Dated: Wednesday, November 18, 2015 12:45 hrs UTC

ഡിട്രോയിറ്റ്: ഭാരതീയ സംസ്‌കാരത്തിന്റെ യശസ്സ് ലോക ജനതയുടെ മുന്‍പില്‍ എത്തിച്ച, അല്ലെങ്കില്‍ ലോക ജനതയ്ക്ക് ഭാരതത്തിന്റെ സമ്മാനമായ യോഗ, ശാരീരിക സൗഖ്യത്തിനൊപ്പം ആന്തരിക സൗഖ്യത്തിനും പ്രാധാന്യം നല്കുന്ന ഒരു ചികിത്സാ രീതി പോലെയാണ്. 'യോഗശ്ചിത്തവൃത്തിനിരോധഃ' ചിത്തവൃത്തികളെ അടക്കി നിര്‍ത്തുന്നതെന്തോ അതാണു യോഗം. പ്രാചീന ഭാരതീയ തത്ത്വചിന്തകനായ പതഞ്ജലി യാണ് യോഗസൂത്രം എന്ന ആധികാരിക ഗ്രന്ഥത്തിന്റെ കര്‍ത്താവ്. ഷഡ് ദര്‍ശനങ്ങള്‍ എന്ന് വിളിക്കുന്ന ആറ് പ്രാചീന ഭാരതീയ തത്ത്വചിന്തകളില്‍ ഒന്നാണിത്. സാംഖ്യത്തോട് പലതരത്തിലും സാമ്യം പുലര്‍ത്തുന്ന ഒരു ദര്‍ശനമാണിത്. സിന്ധു നദീതട സംസ്‌കാരം നിലനിന്നിരുന്ന കാലത്തും യോഗ അഭ്യസിച്ചിരുന്നു എന്ന് സൂചിപ്പിക്കുന്ന തെളിവുകള്‍ ഉണ്ട്. ഇന്ന് പാശ്ചാത്യലോകത്ത് യോഗ എന്ന പേരില്‍ അറിയപ്പെടുന്നത് ഈ സിദ്ധാന്തത്തിന്റെ ആധുനിക രൂപമാണ്. ഇഷ യോഗയില്‍ മെഡിറ്റേഷനണു പ്രധാന്യം കൊടിത്തിട്ടുള്ളത്. ശാന്തിയും & സമാധാനവും പോഷിപ്പിക്കുക, നാഡീപേശിവ്യൂഹങ്ങളെ ക്രമീകരിക്കുക, വിട്ടുമാറാത്ത അസുഖങ്ങളില്‍ നിന്നും മോചനം, വിഷാദരോഗം, ചിന്താകുലത, ഉറക്കമിലായ്മ തുടങ്ങിയ മാനസിക അസ്വസ്ഥതയില്‍ നിന്നും മോചനം, എന്നിവയാണു ഇഷാ യോഗയുടെ ചില ഗുണങ്ങള്‍. ഏകാഗ്രത വര്‍ദ്ധിപ്പിക്കുക എന്നതാണു മെഡിറ്റേഷന്റെ പ്രധമ ഉദ്ദേശം. ഡിട്രോയിറ്റില്‍ വച്ചു നടത്തപ്പെടുന്ന ഫോമാ യങ്ങ് പ്രൊഫഷണല്‍ സമ്മിറ്റില്‍ 45 മിനുറ്റോളം ഇഷാ യോഗാ പ്രവര്‍ത്തകര്‍ യോഗയെ കുറിച്ചു സംസാരിക്കുകയും മെഡിറ്റേഷന്‍ അഭ്യസിപ്പിക്കുകയും ചെയ്യും. നോര്‍ത്ത് അമേരിക്കയിലെ മലയാളി സംഘടനകളുടെ സംഘടനയായ ഫോമായുടെ യുവ ജന ക്ഷേമ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നടത്തുന്ന വൈ പി എസ് 2015 @ ഡിട്രോയിറ്റ് എന്ന യുവ ജന സമ്മേളനത്തിന്റെ ഒരുക്കങ്ങള്‍ ഏകദേശം പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: വിനോദ് കൊണ്ടൂര്‍ 313 208 4952, ഗിരിഷ് നായര്‍ 248 840 6755 ബുജ്ജി റെഡ്ഡി 248 605 5338,രാജേഷ് കുട്ടി 313 529 8852 അനു ഗോപാല കൃഷ്ണന്‍ 248 880 4022

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.