You are Here : Home / USA News

ഹെല്‍പിംഗ്‌ ഹാന്‍ഡ്‌സ്‌ ഓഫ്‌ കേരളയുടെ ഫണ്ട്‌ റൈസിംഗ്‌ പ്രോഗ്രാം ഡിസംബര്‍ 5ന്‌

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Thursday, November 19, 2015 12:33 hrs UTC

ന്യൂയോര്‍ക്ക്‌ : ലോങ്‌ ഐലന്റ്‌ ആസ്ഥാനമായി കഴിഞ്ഞ 20 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന ജീവകാരുണ്യ സംഘനടയാണ്‌ ഹെല്‍പിംഗ്‌ ഹാന്‍ഡ്‌സ്‌ ഓഫ്‌ കേരള. ഈ വര്‍ഷത്തെ ഫണ്ട്‌ റൈസിംഗ്‌ പ്രോഗ്രാം ഡിസംബര്‍ അഞ്ചാം തിയതി രാവിലെ 11 മണി മുതല്‍ ക്വീന്‍സ്‌ ഹൈസ്‌കൂള്‍ ഓഫ്‌ ടീച്ചിംഗ്‌ (ഗ്ലെന്‍ ഓക്‌സ്‌ ഓഡിറ്റോറിയം) ത്തില്‍ വെച്ച്‌ നടത്തപ്പെടുന്നതാണ്‌. പബ്ലിക്ക്‌ മീറ്റിംഗിനുശേഷം നടക്കുന്ന കള്‍ച്ചറല്‍ പ്രോഗ്രാമില്‍ പ്രശസ്‌ത നൃത്ത്യവിദ്യാലയങ്ങളായ നൂപുരാ ആര്‍ട്‌സ്‌ ആന്റ്‌ മയൂര സ്‌കൂള്‍ ഓഫ്‌ ആര്‍ട്‌സിലെ നടനകലയുടെ കുലപതിമാര്‍ അവതരിപ്പിക്കുന്ന നൃത്തരംഗങ്ങള്‍, ഹിസ്‌ വോയിസിന്റെ സച്ചിന്‍ റോയ്‌ നയിക്കുന്ന ഹെവന്‍ലി ഇന്‍സ്‌പയേര്‍ഡ്‌ സോങ്‌ കൂടാതെ ഗസ്റ്റ്‌ സിങ്ങേഴ്‌സിന്റെ ഇമ്പമാര്‍ന്ന ഗാനവീചികള്‍ എന്നിവ ഈ പ്രോഗ്രാമിന്റെ മാറ്റ്‌ കൂടുമെന്ന്‌ ഇതിന്റെ കോര്‍ഡിനേറ്റര്‍ ലാലി കളപ്പുരയ്‌ക്കല്‍ അറിയിച്ചു. നമ്മുടെ ജന്മനാട്ടിലെ നിരാലംബരും ആലംബഹീനരുമായ സഹജീവികളുടെ കണ്ണീരൊപ്പാന്‍ ഈ ജീവകാരുണ്യ സംഘടന നടത്തുന്ന ഫണ്ട്‌ റൈസിംഗ്‌ പ്രോഗ്രാം വിജയിപ്പിക്കുവാന്‍ ഏവരുടെയും സഹായ സഹകരണങ്ങള്‍ പ്രസിഡന്റ്‌ ജോസഫ്‌ സി തോമസും മറ്റു ഭാരവാഹികളും അഭ്യര്‍ത്ഥിക്കുന്നു. ഈ സംഘടനയുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ താഴെ പറയുന്ന നമ്പരുമായി ബന്ധപ്പെടുക: ജോസഫ്‌ സി തോമസ്‌ (പ്രസിഡന്റ്‌) 5165466941, ഷൈനി മാത്യൂ (സെക്രട്ടറി) 5167396617, ഏബ്രഹാം ജോസഫ്‌ (ട്രഷറര്‍) 7183437748, ലാലി കളപ്പുരയ്‌ക്കല്‍ (കോഓര്‍ഡിനേറ്റര്‍) 516 9317866. ഷൈനി മാത്യു അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.