You are Here : Home / USA News

ബിബി ജോര്‍ജ്ജിന്‌ ഗോള്‍ഡന്‍ റൂള്‍ അവാര്‍ഡ്‌

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Thursday, November 19, 2015 12:36 hrs UTC

വാഷിംഗ്‌ടണ്‍ : മലയാള ക്രിസ്‌തീയ ടെലിവിഷന്‍ ചാനലായ ഹാര്‍വെസ്റ്റ്‌ ടി.വി. ഫൗണ്ടര്‍ ആന്റ്‌ മാനേജിംഗ്‌ ഡയറക്ടര്‍ ബിബി ജോര്‍ജ്‌ ചാക്കോയ്‌ക്ക്‌ സുവിശേഷ മാധ്യമ രംഗത്തെ മികച്ച സംഭാവനകള്‍ക്കുള്ള ഗോള്‍ഡന്‍ റൂള്‍ ഇന്റര്‍നാഷണല്‍ അവാര്‍ഡ്‌ ലഭിച്ചു. വാഷിംഗ്‌ടണില്‍ നടന്ന ചടങ്ങില്‍ ആഫ്രിക്കന്‍ അംബാസിഡര്‍ ഡോ.ക്ലൈഡ്‌ റിവേഴ്‌സ്‌ അവാര്‍ഡ്‌ സമ്മാനിച്ചു. ആദ്യമായാണ്‌ ഒരു മലയാളി മാധ്യമപ്രവര്‍ത്തകന്‌ ഈ അവാര്‍ഡ്‌ ലഭിക്കുന്നത്‌. നൂറ്റിഇരുപതോളം രാജ്യങ്ങളിലായി കിടക്കുന്ന ഗോള്‍ഡന്‍ റൂള്‍ എന്ന സംഘടനയുടെ പ്രവര്‍ത്തനത്തിന്റെ ഭാഗമായി എല്ലാ വര്‍ഷവും സുവിശേഷീകരണ മേഖലയില്‍ മികച്ച സംരംഭകര്‍ക്ക്‌ അവാര്‍ഡുകള്‍ നല്‍കി വരികയും ചെയ്യുന്നു. ലോകത്തിലെ ഏറ്റവും വലിയ ക്രൈസ്‌തവ ടെലിവിഷന്‍ നെറ്റ്‌ വര്‍ക്കായ ടി.ബി.എന്നും ഈ ചടങ്ങില്‍ അവാര്‍ഡ്‌ ലഭിച്ചു. ഇന്റര്‍ഫെയ്‌ത്ത്‌ പീസ്‌ ബില്‍ഡിംഗ്‌ ഇനിഷ്യേറ്റീവ്‌, ഗോള്‍ഡന്‍ റൂള്‍ ഇന്റര്‍ നാഷ്‌ണല്‍ എന്നീ സംഘടനകളുടെ പ്രതിനിധിയാണ്‌ ഡോ.ക്ലൈഡ്‌ റിവേഴ്‌സ്‌. ഫിന്നി രാജു ഹൂസ്റ്റണ്‍ അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.