You are Here : Home / USA News

സീമെന്‍സ് റീജിയന്‍ മത്സരങ്ങളില്‍ നാലു ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ വിജയികളായി

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Thursday, November 19, 2015 12:41 hrs UTC

പെന്‍സില്‍വാനിയ: അമേരിക്കയില്‍ ആറു റീജിയണുകളിലായി നടന്ന 2015 സീമെന്‍സ് ഫൗണ്ടേഷന്‍ സയന്‍സ്, ടെക്‌നോളജി, എന്‍ജിനീയറിംഗ്, മാത്തമാറ്റിക്‌സ് മത്സരങ്ങളില്‍ നാലു ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ വിജയികളായി. നവംബര്‍ മാസം 7 മുതല്‍ 14 വരെ നടന്ന റീജിയന്‍ ഫൈനല്‍ മത്സരങ്ങളില്‍ 97 പേരാണ് പങ്കെടുത്തത്. ഇതില്‍ 25 ശതമാനം ഇന്ത്യന്‍-അമേരിക്കന്‍ വിദ്യാര്‍ത്ഥികളായിരുന്നു. പെന്‍സില്‍വാനിയായില്‍ നിന്നുള്ള മിലിന്റ് ജഗോട്ട ഏറ്റവും ഉയര്‍ന്ന ബഹുമതി കരസ്ഥമാക്കി, 3000 ഡോളര്‍ സ്‌കോളര്‍ഷിപ്പിന് അര്‍ഹനായി. ഇലക്ട്രോണിക്ക് മെറ്റീരിയല്‍സിന്റെ ഉപയോഗം എപ്രകാരം കൂടുതല്‍ മെച്ചപ്പെടുത്തണം എന്ന ഗവേഷണത്തിനാണ് ജഗോട്ടക്ക് ബഹുമതി ലഭിച്ചത്. ജോര്‍ജിയായില്‍ നിന്നുള്ള ടീമില്‍ അംഗമായ സിദ്ധാര്‍ത്ഥ് ബൊമ്മകാന്തി ഡെന്റല്‍ ഇംപ്ലാന്റ് ഗവേഷണത്തിനാണ് അവാര്‍ഡിനര്‍ഹമായത്. ടീമിനു ലഭിച്ച 6000 ഡോളര്‍ അംഗങ്ങള്‍ ഭാഗിച്ചെടുക്കും. നവംബര്‍ 13, 14 തിയ്യതികളില്‍ ടെക്‌സസ് യൂണിവേഴ്‌സിറ്റിയില്‍ നടന്ന മത്സരത്തില്‍ ഇന്ത്യാനയില്‍ നിന്നുള്ള വികാസ മാതുരി(കാര്‍മല്‍ സീനിയര്‍ ഹൈസ്‌ക്കൂള്‍) കണ്ണിനെ ബാധിക്കുന്ന അസുഖത്തിന്റെ വേദന എങ്ങനെ ലഘൂകരിക്കാം എന്ന ഗവേഷണത്തിനാണ് അംഗീകാരം ലഭിച്ചത്. ടെക്‌സസിലെ ലൂയിസ് വില്ല ഡ്യൂ പോയിന്റ് മാന്വവല്‍ ഹൈസ്‌ക്കൂളില്‍ നിന്നുള്ള സജന റാണയാണ് മറ്റൊരു വിജയി. കിഡ്‌നി രോഗത്തെ സംബന്ധിച്ചുള്ള ഗവേഷണങ്ങള്‍ക്കാണ് ഇവരെ വിജയിയായി പ്രഖ്യാപിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.