You are Here : Home / USA News

അനില്‍ പിള്ള ഇലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍

Text Size  

Story Dated: Friday, November 20, 2015 12:47 hrs UTC

- സതീശന്‍ നായര്‍

ചിക്കാഗോ: ഫെഡറേഷന്‍ ഓഫ്‌ ഇന്ത്യന്‍ അസോസിയേഷന്റെ വാര്‍ഷിക പൊതുയോഗത്തോടനുബന്ധിച്ച്‌ നടക്കുന്ന പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ്‌ കമ്മിറ്റിയുടെ ചെയര്‍മാനായി സംഘടനയുടെ മുന്‍ പ്രസിഡന്റും, ട്രസ്റ്റി ബോര്‍ഡ്‌ മെമ്പറുമായ അനില്‍കുമാര്‍ പിള്ളയെ യോഗം ഐക്യകണ്‌ഠ്യേന തെരഞ്ഞെടുത്തു. കാന്തി പട്ടേലും, സീതാറാം പട്ടേലുമാണ്‌ മറ്റു രണ്ടു മെമ്പര്‍മാര്‍. ഡിസംബര്‍ 13-നു നടക്കുന്ന പൊതുയോഗത്തില്‍ പങ്കെടുക്കുവാന്‍ പ്രസിഡന്റ്‌ ഇന്ദ്രജിത്‌ പട്ടേല്‍ എല്ലാ സംഘടനാ പ്രതിനിധികളോടും അഭ്യര്‍ത്ഥിച്ചു. തെരഞ്ഞെടുക്കപ്പെടുന്ന പുതിയ ഭാരവാഹികളുടെ സത്യപ്രതിജ്ഞാ ചടങ്ങ്‌ ജനുവരി 24-നു നടക്കുന്ന റിപ്പബ്ലിക്‌ ദിന ബാങ്ക്വറ്റില്‍ വച്ചു നടത്തുന്നതാണ്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.