You are Here : Home / USA News

ഫൊക്കാന മിഡ്‌ വെസ്റ്റ്‌ റീജിയണല്‍ സ്‌പെല്ലിംഗ്‌ബി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Friday, November 20, 2015 12:50 hrs UTC

സൈമണ്‍ മുട്ടത്തില്‍

 

ചിക്കാഗോ: വടക്കേ അമേരിക്കയിലെ മലയാളി സംഘടനകളുടെ ഫെഡറേഷനായ ഫൊക്കാനയുടെ അഭിമുഖ്യത്തില്‍ നടക്കുന്ന അന്തരാഷ്‌ട്ര സ്‌പെല്ലിംഗ്‌ ബി, ഇന്‍ഡ്യയെ കണ്ടെത്തുക മത്സരങ്ങളില്‍ പങ്കെടുക്കാവാനുള്ള മിഡ്‌ വെസ്റ്റ്‌ റീജിയനില്‍ നിന്നുള്ള മത്സരാര്‍ത്ഥികളെ കണ്ടെത്തുവാനുള്ള മത്സരങ്ങള്‍ നവംബര്‍ 22-ാം തീയതി ഞായറാഴ്‌ച 2 മണിമുതല്‍ ചിക്കാഗോയിലെ ക്‌നാനായ കമ്യൂണിറ്റി സെന്ററില്‍ വച്ച്‌ (5110. N. Elston. Ave, Chicago, IL )) നടത്തപ്പെടുന്നു. സ്‌പെല്ലിംഗ്‌ ബി. മത്സരത്തില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ ലെജി പട്ടരുമഠത്തിലുമായും (630 709 9075), ഇന്‍ഡ്യയെ കണ്ടെത്തുക മത്സരത്തില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ ഷാനി എബ്രാഹാം (847 673 5229), ഷിബു മുളയാനിക്കുന്നേല്‍ (630 849 1253) എന്നിവരുമായോ ബന്ധപ്പെടേണ്ടതാണെന്ന്‌ ഫൊക്കാന മിസ്‌ വെസ്റ്റ്‌ റിജിയന്‍ പ്രസിഡന്റ്‌ സന്തോഷ്‌ നായര്‍ അറിയിച്ചു. സ്‌പെല്ലിംഗ്‌ ബി. ഇന്‍ഡ്യയെ കണ്ടെത്തുക മത്സരങ്ങള്‍ക്ക്‌ ശേഷം വൈകിട്ട്‌ 6 മണി മുതല്‍ 2016 ഫൊക്കാന കണ്‍വെന്‍ഷന്റെ മിഡ്‌ വെസ്റ്റ്‌ റിജിയന്‍ കിക്കോഫ്‌ നടത്തപ്പെടുന്നു. ഇതില്‍ ഫൊക്കാന പ്രസിഡന്റ്‌ ജോണ്‍ പി. ജോണ്‍ കേരളത്തില്‍ നിന്നുമുള്ള രാഷ്‌ട്രീയ സമുദായസംഘടനാ നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്നതാണ്‌. പരിപാടികള്‍ക്ക്‌ മറിയാമ്മപിള്ള, സിറിയക്‌ കൂവക്കാട്ടില്‍ മാത്യൂസ്‌ എബ്രാഹം പ്രവീണ്‍ തോമസ്‌ ഷിബു വെണ്‍മണി തുടങ്ങിയവര്‍ നേതൃത്വം നല്‍കും. സ്‌പെല്ലിംഗ്‌ബി, ഇന്‍ഡ്യയെ കണ്ടെത്തുക മത്സരങ്ങളിലും വൈകിട്ട്‌ 6 മണിക്ക്‌ നടക്കുന്ന ഫൊക്കാന കണ്‍വെന്‍ഷന്‍ കിക്കോഫിലേക്കും മുഴുവന്‍ മലയാളികളേയും സ്വാഗതം ചെയ്യുന്നതായി ഫൊക്കാന മിസ്‌ വെസ്റ്റ്‌ റീജിയന്‍ ഭാരവാഹികള്‍ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.