You are Here : Home / USA News

ഡോളറിനൊരു ഗീത മിഷിഗണിലും

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Friday, November 20, 2015 12:51 hrs UTC

ഡിട്രോയിറ്റ്‌: കെ.എച്ച്‌.എന്‍.എ നടപ്പാക്കിവരുന്ന ഭഗവത്‌ഗീത പ്രചാരണ പരിപാടിയുടെ മിഷിഗണിലെ വിതരണോദ്‌ഘാടനം മെട്രോ ഡിട്രോയിറ്റിലെ ബ്ലൂംഫീല്‍ഡ്‌ ഹില്‍സില്‍ നടന്നു. അമ്പതില്‍പ്പരം കുടുംബാംഗങ്ങള്‍ പങ്കെടുത്ത ചടങ്ങില്‍ വച്ചു ഡോ. തങ്കമണി കൃഷ്‌ണന്‍, ഹേമചന്ദ്രന്‍ ദമ്പതികള്‍ക്ക്‌ ഗീതയുടെ പ്രതി നല്‍കി പ്രസിഡന്റ്‌ സുരേന്ദ്രന്‍ നായര്‍ ഉദ്‌ഘാടനം ചെയ്‌തു. നിഗൂഢമായ പ്രപഞ്ചരഹസ്യങ്ങളേയും, പ്രായോഗികമായ ജീവിതസത്യങ്ങളേയും യുക്തിഭദ്രമായും, ശാസ്‌ത്രീയമായും പ്രതിപാദിക്കുന്ന ഭഗവത്‌ഗീത, അര്‍പ്പണബോധത്തോടെയുള്ള കര്‍മ്മമാര്‍ഗ്ഗത്തിലൂടെയോ, അചഞ്ചലമായ ഭക്തിയിലൂടെയോ, ആധ്യാത്മിക ജ്ഞാനസമ്പാദനത്തിലൂടെയോ, മോക്ഷമാര്‍ഗ്ഗത്തെ കണ്ടെത്താമെന്നു നിര്‍ദ്ദേശിക്കുന്ന ബഹുസ്വരതയുടെ സന്ദേശമാണെന്ന്‌ പ്രസിഡന്റ്‌ തന്റെ ഉദ്‌ഘാടന പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി. മാത്രവുമല്ല ഗീതയുടെ സന്ദേശം വ്യവസ്ഥാപിത മതദര്‍ശനങ്ങള്‍ക്ക്‌ അതീതവും സര്‍വ്വാത്മീകമായ സത്യാന്വേഷണമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കെ.എച്ച്‌.എന്‍.എ മിഷിഗണ്‍ വൈസ്‌ പ്രസിഡന്റ്‌ മനോജ്‌ കൃഷ്‌ണന്‍, ട്രഷറര്‍ രാധാകൃഷ്‌ണന്‍ നായര്‍, പരാശക്തി ക്ഷേത്ര ട്രസ്റ്റി ചന്ദ്രചൂഡന്‍, ബിന്ദു പണിക്കര്‍, ഡോ. ഗീതാ നായര്‍, പുരുഷോത്തമന്‍ നായര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കിയ പരിപാടിയില്‍, പങ്കെടുത്ത എല്ലാ കുടുംബങ്ങള്‍ക്കും ഗീത വിതരണം ചെയ്‌തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.