You are Here : Home / USA News

കാനഡയില്‍ ഫാ. കുര്യന്‍ കാരിക്കല്‍, റജി കൊട്ടാരം ടീമിന്റെ ധ്യാനം

Text Size  

ജോസഫ്‌ മാര്‍ട്ടിന്‍ വിലങ്ങോലില്‍

martinjoseph75@gmail.com

Story Dated: Friday, November 20, 2015 12:54 hrs UTC

നയാഗ്ര ഫാള്‍സ് : പ്രശസ്ത ധ്യാന ഗുരുവും അതിരമ്പുഴ കാരിസ്ഭവന്‍ ഡയറക്ടറുമായ ഫാ. കുര്യന്‍ കാരിക്കല്‍ എംഎസ്എഫ്എസ്, അനുഗ്രഹീത വചനപ്രഘോഷകന്‍ ബ്രദര്‍. റജി കൊട്ടാരം (കെയ്‌റോസ് ടീം) എന്നിവര്‍ ചേര്‍ന്നു നയിക്കുന്ന കുടുംബ നവീകരണ ധ്യാനം വെല്ലാന്‍ഡ് ഗെത്സെമെന്‍ സെന്ററില്‍ (84008 Wellandport Road, Wellandport ON L0R 2J0) നവംബര്‍ 21, 22 (ശനി, ഞായര്‍ ) ദിവസങ്ങളില്‍ നടക്കും. ടൊറന്റോ ആര്‍ച്ച് ഡയോസിസിന്റെ കീഴില്‍ ഗെത്സെമെന്‍ മിനിസ്ട്രിയുടെ ആഭിമുഖ്യത്തില്‍ വെല്ലാന്‍ഡിലെ ഗെത്സെമെന്‍ സെന്ററില്‍ നടക്കുന്ന പ്രഥമ ധ്യാനമാണിത്. ഗെത്സെമെന്‍ മിനിസ്ട്രിയുടെ ക്വയര്‍ ടീം ഗാന ശുശ്രൂഷകള്‍ നയിക്കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.