You are Here : Home / USA News

ഐഎന്‍ഓസി മനീഷ് തിവാരിയ്ക്ക് സ്വീകരണം നല്‍കുന്നു

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Friday, November 20, 2015 12:57 hrs UTC

ന്യൂയോര്‍ക്ക്: മുന്‍കേന്ദ്രമന്ത്രിയും, എ.ഐ.സി.സി. വക്താവുമായ ശ്രീ മനീഷ് തിവാരിയ്ക്ക് ഐഎന്‍ഓസി യു.എസ്.എ. ഊഷ്മള സ്വീകരണം നല്‍കുന്നു. നവംബര്‍ 20 വെള്ളിയാഴ്ച 6.30ന് റിച്ചി റിച്ച് ബാങ്ക്വറ്റ് ഹാളില്‍ നടക്കുന്ന സ്വീകരണ സമ്മേളനത്തില്‍ 11019 അറ്റ്‌ലാന്റിക് അവന്യൂ റിച്ച്‌മോണ്ട ഹില്‍ ന്യൂയോര്‍ക്ക് വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള കോണ്‍ഗ്രസ്സ് പ്രവര്‍ത്തകനും, ഭാരവാഹികളും സമ്മേളിക്കും. ഐ.എന്‍ഓസി പ്രസിഡന്റ് ലവിക്കാ ഭഗത് സിംഗിന്റെ അദ്ധ്യക്ഷതയില്‍ നടക്കുന്ന സമ്മേളനത്തില്‍ ചെയര്‍മാന്‍ ശുദ്ധ് പ്രകാശ് സിംഗ്, വൈസ് പ്രസിഡന്റ് കളത്തില്‍ വര്‍ഗീസ്, വുമന്‍സിംഗ്, ജന.സെക്രട്ടരി രാജേന്ദ്രന്‍ സിബിപ്പളി, വിനീത് നാഗ്പാന്‍ എന്നിവര്‍ സംസാരിക്കും. സ്വീകരണത്തിന്റെ വിജയത്തിന് വിപുലമായ കമ്മറ്റി പ്രവര്‍ത്തിക്കുന്നു. സീനിയര്‍ വൈസ് പ്രസിഡന്റ് ചേക്കോട് രാധാകൃഷ്ണന്‍, ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ പദവി വഹിക്കുന്നതോടൊപ്പം നേതൃനിരയില്‍ പ്രവര്‍ത്തിക്കുന്നു. ദേശീയ നേതാക്കളെ കൂടാതെ പഞ്ചാബ്, കേരള, ഹരിയാന, തെലുങ്കാന, രാജസ്ഥാന്‍, ന്യൂയോര്‍ക്ക് ചാപ്റ്റര്‍ ഭാരവാഹികളും പങ്കെടുക്കും. കേരള ചാച്റ്റന്‍ ദേശീയ പ്രസിഡന്റ് ജോബി ജോര്‍ജ്, ജന.സെക്രട്ടറി ഡോ. സാല്‍ബി പോള്‍, വൈസ് പ്രസിഡന്റ് ഡോ.മാമ്മന്‍ ജേക്കബ്, ട്രഷറര്‍ നന്ദി എബ്രഹാം, സെക്രട്ടറി ഡോ.അനുപം രാധാകൃഷ്ണന്‍, ന്യൂയോര്‍ക്ക് ചാപ്റ്റര്‍ പ്രസിഡന്റ് ജോയി ഇട്ടന്‍, ജോയിന്റ് ട്രഷറര്‍ വര്‍ഗീസ് എബ്രഹാം എന്നിവര്‍ കേരള ചാപ്റ്ററിനെ പ്രതിനിധീകരിക്കുന്നു. ഇന്‍ഡ്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസ്സിന്റെ ആദര്‍ശങ്ങളും, ആശയങ്ങളും ഉയര്‍ത്തിപിടിക്കുന്ന അമേരിക്കയിലെ ഏക പ്രസ്ഥാനമായ ഐഎന്‍ഓസി യു.എസ്.എ. വിവിധ സംസ്ഥാനങ്ങളില്‍ ധാരാളം ചാപ്റ്ററുകളായി മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നതുകൊണ്ട് ശക്തമായ വളര്‍ച്ച നേടിയത് ചുരുങ്ങിയകാലം കൊണ്ടാണ്. കേരള ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ ഷിക്കാഗോയില്‍ ആഗസ്റ്റില്‍ പ്രഥമ ദേശീയ കണ്‍വന്‍ഷന്‍ വന്‍വിജയത്തോടെ നടത്തിയത് ഐഎന്‍ഓസിയുടെ കരുത്ത് വിളിച്ചറിയിക്കുന്നതായിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.