You are Here : Home / USA News

കോണ്‍ഗ്രസ് എം.പി. ഇന്ത്യാന യൂണിവേഴ്‌സിറ്റി പോളിങ്ങ് ചെയര്‍

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Friday, November 20, 2015 12:58 hrs UTC

ഇന്ത്യാന: ഇന്ത്യാന യൂണിവേഴ്‌സിറ്റി മുന്‍ വിദ്യാര്‍ത്ഥിയും, ഹരിയാനയില്‍ നിന്നുള്ള സിറ്റിങ്ങ് കോണ്‍ഗ്രസ് എം.പി.യുമായ ദീപേന്ദര്‍ ഹൂഡയെ ഇന്ത്യാന യൂണിവേഴ്‌സിറ്റി കെല്ലി സ്‌ക്കൂള്‍ ഓഫ് ബിസിനസ് പോളിങ്ങ് ചെയറായി നിയമിച്ചതായി യൂണിവേഴ്‌സിറ്റി അധികൃതര്‍ അറിയിച്ചു. സ്വകാര്യവ്യവസായ സ്ഥാനപനങ്ങളേയും ഗവണ്‍മെന്റിനേയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഒരു കണ്ണിയായിട്ടാണ് പോളിങ്ങ് ചെയര്‍ പ്രവര്‍ത്തിക്കുന്നത്. സാമ്പത്തിക വളര്‍ച്ച, പബ്ലിക്ക് പോളിസി എന്നീ വിഷയങ്ങളെ കുറിച്ചു ആരോഗ്യകരമായ ചര്‍ച്ചകള്‍ സംഘടിപ്പിക്കുകയും നേതൃത്വം നല്‍കുകയും ചെയ്യുക എന്നതും പോളിങ്ങ് ചെയറിന്റെ ഉത്തരവാദിത്വത്തില്‍ ഉള്‍പ്പെടുന്നു. കെല്ലി സ്‌ക്കൂളില്‍ നിന്നും എം.ബി.എ. പാസ്സായ ദീപേന്ദ്രര്‍ ആദ്യമായി ലോകസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ എം.പി.യായിരുന്നു. കഴിഞ്ഞവര്‍ഷം കോണ്‍ഗ്രസ് പാര്‍ലിമെന്റ് തിരഞ്ഞെടുപ്പില്‍ കനത്ത പരാജയം ഏറ്റുവാങ്ങിയപ്പോഴും ദീപേന്ദര്‍ ഹരിയാനയില്‍ തുടര്‍ച്ചയായി മൂന്നാം വിജയം ആഘോഷിച്ചു. യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികളുമായി സംവാദം നടത്തുന്നതിന് നവംബര്‍ 12ന് എം.പി. ഇന്ത്യാനയില്‍ എത്തി. നവംബര്‍ 18 വരെ വിവിധ പരിപാടിയില്‍ പങ്കെടുത്തിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.