You are Here : Home / USA News

ഫൊക്കാന ബൈലോ: കമ്മിറ്റി രൂപികരിച്ചു

Text Size  

Story Dated: Sunday, November 22, 2015 04:43 hrs UTC

ന്യൂയോര്‍ക്ക്‌ : നോര്‍ത്ത്‌ അമേരിക്കയിലെ മലയാളി സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ ഈ വര്‍ഷത്തെ ജനറല്‍ ബോഡി മീറ്റിംഗ്‌ 2015 ഒക്ടോബര്‍ ഇരുപത്തി നാലാം തീയതി കുടിയതില്‍ നിലവിലുള്ള നിയമങ്ങള്‍ കാലോചിതമായി പരിഷ്‌കരിക്കുവാന്‍ നടപടികളള്‍ ആരംഭികണം എന്ന്‌ നിര്‍ദേശം വരുകയും, സാമൂഹിക യാഥാര്‍ത്ഥ്യത്തെ ഉള്‍കൊണ്ടു കാലത്തിനു അനുസരിച്ച്‌ ഫൊക്കാനയുടെ ബൈലോയില്‍ മാറ്റം വരുത്തേണ്ടുന്നതിനെറെ ആവിശ്യത്തെ പറ്റി ചര്‍ച്ച നടത്തുകയും .അതിനു വേണ്ടി ഒരുകമ്മിറ്റി രൂപികരിക്കുകയും ചെയ്‌തു. ഫൊക്കാനാ 30 വര്‍ഷം പിന്നിടുമ്പോള്‍ കടന്നു പോയ കാലം ഫോക്കാനയ്‌ക്കും അമേരിക്കന്‍ മലയാളികള്‍ക്കും ബാക്കിവച്ചത്‌ എന്താണ്‌ എന്ന്‌ ചിന്തിക്കുകയാണിവിടെ . കഴിഞ്ഞ 30 വര്‍ഷം അമേരിക്കന്‍ മലയാളികളുടെ ജീവിതത്തിനുണ്ടായ മാറ്റങ്ങള്‍ ഫൊക്കാന വിശകലനം ചെയുതു. കാലം മാറി, നമ്മുടെ ചിന്താഗതികള്‍ മാറി പുതിയ ചന്താഗതികള്‍ ഹവന്നു .പക്ഷെ ഫോക്കാന ബൈലോയില്‍ മാത്രം മാറ്റമുണ്ടായിട്ടില്ല . ഈ മുപ്പതു വര്‍ഷത്തിനിടയില്‍ ഈ മാതൃ സംഘടന വളര്‍ത്തിയെടുത്ത നേതാക്കള്‍ ,കലാകാരന്മാര്‍ ,തുടങ്ങിയവരുടെ എണ്ണമെടുക്കാന്‍ സാധിക്കില്ല .കാരണം ഫോക്കാന സമൂഹത്തിനും നല്‌കുന്ന പ്രാധാന്യവും നാം ഇവിടെ മനസിലാക്കേണ്ടതുണ്ട്‌. പ്രസിഡന്റ്‌ ജോണ്‍ പി ജോണ്‍,സെക്രട്ടറി വിനോദ്‌ കെയാര്‍കെ. ട്രസ്റ്റി ബോര്‍ഡ്‌ ചെയര്‍മാന്‍ പോള്‍ കറുകപ്പള്ളില്‍, ഫൊക്കാനയുടെ പ്രധമ പ്രസിഡന്റ്‌ ഡോക്ടര്‍ അനിരുദ്ധന്‍ ,ജോയിന്റ്‌ സെക്രട്ടറി ജോസഫ്‌ കുര്യപ്പുറം, ട്രസ്റ്റി ബോര്‍ഡ്‌ സെക്രട്ടറി ബോബി ജേക്കബ്‌,ഫൌണ്ടേഷന്‍ ചെയര്‍മന്‍ രാജന്‍ പടവത്തില്‍,മുന്‍സെക്രട്ടറി ഷാജി പ്രഭാകര്‍ എന്നിവരെ ബൈലോ കമ്മിറ്റി മെംബേര്‍സ്‌ ആയി തെരെഞ്ഞടുത്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.