You are Here : Home / USA News

പാസഡീന മലയാളി അസോസിയേഷന്‍ 24മത്‌ വാര്‍ഷികം ചീഫ്‌ വിപ്പ്‌ തോമസ്‌ ഉണ്ണിയാടന്‍ ഉദ്‌ഘാടനം ചെയ്‌തു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Monday, November 23, 2015 01:53 hrs UTC

കാലിഫോര്‍ണിയ : പാസഡീന മലയാളി അസോസിയേഷന്റെ 24 മത്‌ വാര്‌ഷികം ശിശുദിനത്തില്‍്‌ വര്‌ണ്ണശബളമായ ചടങ്ങുകളോടെ ആഘോഷിച്ചു . സര്‌ക്കാര്‍ ചീഫ്‌ വിപ്പ്‌ തോമസ്‌ ഉണ്ണിയാടന്‍ വാര്‍ഷിക ആഘോഷങ്ങള്‍ ഉദ്‌ഘാടനം ചെയ്‌തു . അസ്സോസിയേഷന്‌ പ്രസിഡന്റ്‌ സാബു ഫിലിപ്പ്‌ കാണികള്‌ക്ക്‌ സ്വാഗതമരുളി. തുടര്‍ന്ന്‌ സെക്രട്ടറി പോള്‍്‌ യോഹന്നാന്‌ കഴിഞ്ഞ ഒരു വര്‌ഷത്തെ പ്രവര്‍ത്തന റിപ്പോര്‌ട്ടവതരിപ്പിച്ചു. തുടര്‍ന്ന്‌ കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ കലാപരിപാടികള്‍ അവതരിപ്പിക്കപ്പെട്ടു . നാല്‌ മണിക്കൂര്‌ നീണ്ട കലാവിരുന്നില്‍ സ്‌കിറ്റുകള്‍, ഡാന്‍സുകള്‍ എന്നിവ ഉള്‌പ്പെടെ നിരവധി പരിപാടികള്‍ അവതരിപ്പിക്കപെട്ടു. കാണികളെ വിസ്‌മയതുമ്പത്ത്‌ നിര്‍ത്തിയ അനാസ്‌ അറയ്‌ക്കലിന്റെ മായാജാല പ്രകടനവും ആനുകാലീക പ്രശ്‌നങ്ങളെ ഉള്‍പ്പെടുത്തിക്കൊണ്ട്‌ പി.എം.എ ബോയ്‌സ്‌ അവതരിപ്പിച്ച സ്‌കിറ്റ്‌ ചിരിക്കുവാനും ചിന്തിപ്പിക്കുവാനും ഉള്ളതായി മാറി സന്തോഷും കൂട്ടുകാരും അവതരിപ്പിച്ച നാടന്‍ പാട്ടുകളും ഷീബാ ജോഷിയുടെ മൊണോ ആക്ടും അരുണ്‍്‌ പോളിന്റെ മിമിക്രിയും ഒരു കൊച്ചു കലാഭവന്റെ ഓര്‍മ്മ കാണികളില്‍ നിറച്ചു . സാജു മാളിയേക്കല്‍ നേതൃത്വം കൊടുത്ത ക്രസന്റോ മ്യൂസിക്കാണ്‌ ശബ്ദവും വെളിച്ചവും നല്‌കിയപ്പോള്‍, പാം ഇന്ത്യാ റെസ്‌റ്റോറന്റാണ്‌ രുചികരമായ ഭക്ഷണം ഒരുക്കിയത്‌. ജോണ്‍ ജോസഫിന്റെ നന്ദി പ്രകടനത്തോടെ ഇരുപത്തിനാലാമത്‌ വാര്‍ഷീക ആഘോഷ പരിപാടിക്ക്‌ തിരശ്ശീല വീണു. പരിപാടികളുടെ ചിത്രങ്ങളും വീഡിയോകളും അസോസിയേഷന്റെ ഫേസ്‌ ബുക്ക്‌ പേജില്‍ ലഭ്യമാണ്‌ .. Pma Pasadena, PMA Annual Celebration 2015 Highlighst

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.