You are Here : Home / USA News

ഡാളസ് കേരള അസ്സോസിയേഷന്‍ ജോണ്‍ ബ്രിട്ടാസിന് ഊഷ്മള സ്വീകരണം നല്‍കി

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Monday, November 23, 2015 02:04 hrs UTC

ഗാര്‍ലന്റ്: ഡാളസ് കേരള അസ്സോസിയേഷന്‍- ഇന്ത്യ കള്‍ച്ചറല്‍ ആന്റ് എഡുക്കേഷന്‍ സെന്റര്‍ എന്നീ സംഘടനകളുടെ സംയുക്താഭിമുഖ്യത്തില്‍ കൈരളി മാനേജിങ്ങ് ഡയറക്ടറും, പ്രമുഖ ജര്‍ണലിസ്റ്റുമായ ജോണ്‍ ബ്രിട്ടാസിന് ഊഷ്മള സ്വീകരണം നല്‍കി. നവം.22 ഞായര്‍ വൈകീട്ട് ഗാര്‍ലന്റിലേക്കുള്ള കേരള അസ്സോസിയേഷന്‍ ഓഫീസില്‍ എത്തിചേര്‍ന്ന ജോണ്‍ ബ്രിട്ടാസിനെ പ്രസിഡന്റ് ബാബു സി. മാത്യു, സെക്രട്ടറി റോയ് കൊടുവത്ത് ഐ.സി.ഇ.സി. പ്രസിഡന്റ് ബോബന്‍ കൊടുവത്ത്, സെക്രട്ടറി ഷാജു അബ്രഹാം സംഘടനകളുടെ മറ്റു ഭാരവാഹികള്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. തുടര്‍ന്ന് നടന്ന സ്വീകരണ സമ്മേളനത്തില്‍ മുഖ്യാത്ഥിയെ പ്രസിഡന്റ് ബാബു സി. മാത്യു സദസ്സിന് പരിചയപ്പെടുത്തി. ജോണ്‍ ബ്രിട്ടാസ് മാധ്യമരംഗത്ത് സജ്ജീവമായി പ്രവര്‍ത്തിക്കുന്നവര്‍ അനുഭവിക്കേണ്ടി വരുന്ന പ്രതിബന്ധങ്ങളെ കുറിച്ചും, സമൂഹത്തിലെ ഉച്ഛനീചത്വങ്ങള്‍ക്കെതിരെ, അനീതിക്കെതിരെ, അഴിമിതിക്കെതിരെ എങ്ങനെ മാധ്യമലോകം പ്രതികരിക്കുന്നു എന്നതിനെ കുറിച്ചും വ്യക്തമായ ഒരു ചിത്രം പ്രസംഗത്തിലൂടെ വരച്ചുകാട്ടി. സദസ്സില്‍ നിന്നും ഉയര്‍ന്ന ചോദ്യങ്ങള്‍ക്ക് ബ്രിട്ടാസ് സമുചിതമായ മറുപടി നല്‍കി. ശ്രീ. മന്മഥന്‍ നായര്‍, ജോസ് കാടാപുറം തുടങ്ങിയവര്‍ ചടങ്ങില്‍ അതിഥികളായി പങ്കെടുത്തു. അസ്സോസിയേഷന്‍ സെക്രട്ടറി റോയ് കൊടുവത്ത് നന്ദി പ്രകാശിപ്പിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.