You are Here : Home / USA News

പുതുമകളുമായി മലയാളി കത്തോലിക്കാ വൈദിക സംഗമം

Text Size  

ഷോളി കുമ്പിളുവേലി

sholy1967@hotmail.com

Story Dated: Monday, November 23, 2015 02:05 hrs UTC

ന്യൂയോര്‍ക്ക്: ബ്രോങ്ക്‌സ് സെന്റ് തോമസ് സീറോ മലബാര്‍ ഫൊറോന ഇടവകയുടെ നേതൃത്വത്തില്‍ നവംബര്‍ 17-ാം തീയ്യതി ചൊവ്വാഴ്ച നടത്തിയ, ന്യൂയോര്‍ക്കിലും പരിസരപ്രദേശങ്ങളിലുമുള്ള മലയാളി കത്തോലിക്കാ വൈദികരുടെ സംഗമത്തില്‍ ധാരാളം വൈദികര്‍ പങ്കെടുത്തു. കഴിഞ്ഞ 13 വര്‍ഷമായി ബ്രോങ്ക്‌സ് ഇടവകയുടെ ആഭിമുഖ്യത്തില്‍ ഈ സംഗമം നടത്തിവരുന്നു. രാവിലെ പത്തുമണി മുതല്‍ വിവിധ പ്രദേശങ്ങളില്‍ നിന്ന് വൈദികര്‍ എത്തിത്തുടങ്ങി. എല്ലാവരേയും വികാരി ഫാ. ജോസ് കണ്ടത്തിക്കുടിയും, അസി.വികാരി ഫാ. റോയിസന്‍ മേനോലിക്കയും ചേര്‍ന്ന് സ്വീകരിച്ചു. തുടര്‍ന്ന് ദേവാലയത്തില്‍ നടന്ന പ്രാര്‍ത്ഥനാ ശുശ്രൂഷക്ക് ഫാ.റോയിസണ്‍ മേനോലിക്കന്‍ നേതൃത്വം നല്‍കി. 'രക്ഷാകരമായ സഹനം' എന്ന വിഷയത്തില്‍ ന്യൂയോര്‍ക്ക് അതിരൂപതയിലെ മോണ്‍ഞ്ഞോര്‍ എഡ വര്‍ഡ് ബാരി മുഖ്യപ്രഭാഷണം നടത്തി. ഉച്ചഭക്ഷണത്തിനുശേഷം, '2016 കരുണയുടെ വര്‍ഷം' എന്ന വിഷയത്തില്‍ നടന്ന ചര്‍ക്ക്, പാലാ-രാമപുരം ഫൊറോന വികാരി റവ.ഡോ. ജോര്‍ജ്് ഞാറകുന്നേല്‍ നേതൃത്വം നല്‍കി. പരസ്പരം പരിചയപ്പെട്ടും, സ്‌നേഹപബന്ധങ്ങള്‍ പുതുക്കിയും, ചെലവഴിച്ച സമയം പോയതറിയാതെ മൂന്നുമണിയോടു കൂടി ചടങ്ങുകള്‍ സമാപിച്ചു. പങ്കെടുത്ത വൈദികരെ പ്രതിനിധീകരിച്ചുകൊണ്ട് ഫാ.ജോണ്‍സണ്‍ നെടുങ്ങാടന്‍, ഇത്തരത്തില്‍ ഒരു സംഗമം നടത്താന്‍ മുന്‍കൈ എടുത്ത ബ്രോങ്ക്‌സ് ഇടവകക്ക് നന്ദി പറഞ്ഞു. ചടങ്ങില്‍ സംബന്ധിച്ച എല്ലാ വൈദികര്‍ക്കും ഇടവകയുടെ ഉപഹാരങ്ങള്‍ ഫാ. ജോസ് കണ്ടത്തിക്കുടി സമ്മാനിച്ചു. പരിപാടികള്‍ക്ക് സെക്രട്ടറി ഷോളി കുമ്പിളുവേലി, ജോസ് ഞാറകുന്നേല്‍, വിനു വാരാപ്പള്ളി, ബെന്നി ആലപ്പാട്ട്, ഷായിമോള്‍ കുമ്പിളുവേലില്‍, സെലിന്‍ കൈതാരത്ത്, ബീന ആലപ്പാട്ട്, സ്റ്റീവ് കൈതാരം, മേഘ സ്റ്റീവ്, ജോയിസന്‍ മണവാളന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.