You are Here : Home / USA News

വിസ്‌കോണ്‍സിന്‍ സീറോ മലാര്‍ മിഷനില്‍ പുതിയ കൗണ്‍സില്‍ സ്ഥാനമേറ്റു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Tuesday, November 24, 2015 12:33 hrs UTC

- തോമസ്‌ തറപ്പില്‍

മില്‍വാക്കി: സെന്റ ്‌ആന്റണീസ്‌ സീറോ മലാര്‍ മിഷന്‍ ചര്‍ച്ചില്‍ 2016, 2017ലേക്കുള്ള പാസ്റ്ററല്‍ കൗണ്‍സില്‍ ചുമതലയേറ്റു. 2008ല്‍ എം.സി.ി.എസ്‌ വൈദികരാല്‍ സ്ഥാപിതമായ സീറോ മലാര്‍ സമൂഹത്തിന്റെ പുതിയ ഡയറക്‌ടറായി റസീന്‍ സെന്റ ്‌ പാട്രിക്‌ ചര്‍ച്ച്‌ പാസ്റ്റര്‍ റവ. ആന്റണി പി. തോമസ്‌ മണിയമ്പ്രായില്‍ നിയമിതനായി. പാസ്‌റ്ററല്‍ കൗണ്‍സിലേക്ക്‌ തെരഞ്ഞെടുക്കപ്പെട്ടവര്‍: തോമസ്‌ ഡിക്രൂസ്‌ തറപ്പില്‍ (ട്രസ്റ്റി - അഡ്‌മിനിസ്‌ട്രേഷന്‍ ആന്‍ഡ്‌ ഫിനാന്‍സ്‌), ജോസ്‌ ആന്റണി വെമ്പിള്ളി (ട്രസ്റ്റി - ക്രിസ്റ്റ്യന്‍ ഫോര്‍മേഷന്‍), ജന്‍സണ്‍ കുര്യാക്കോസ്‌ ഒഴുകയില്‍ (കമ്യൂണിക്കേഷന്‍സ്‌), നീത ജോസഫ്‌ വലിയമറ്റം (ഇവന്റ ്‌ മാനേജ്‌മെന്റ ്‌) പുതിയ കൗണ്‍സിലിന്‌ രൂപതാധ്യക്ഷന്‍ അംഗീകാരം നല്‍കുകയും ഭാരവാഹികള്‍ ദിവ്യലി മദ്ധ്യെ സത്യപ്രതിജ്ഞ ചെയ്‌ത്‌ ചുമതലയേല്‍ക്കുകയും ചെയ്‌തു. റവ. സിസ്റ്റര്‍ ലിസ ആഞ്ഞിലിക്കല്‍ എസ്‌.എസ്‌.എസ്‌. എഫ്‌ മതബോധനഡയറക്‌ടറായും എലിസത്ത്‌ ബിന്നി, ദീപ ജോവാകിം എന്നിവര്‍ സി.സി.ഡി അദ്ധ്യാപകരായും പ്രവര്‍ത്തിക്കും. മില്‍വാക്കി വെസ്റ്റ്‌ അലിസ്‌ സെന്റെ ്‌. അലോഷ്യസ്‌ ചര്‍ച്ച്‌ കേമ്പ്രര്‍മാക്കി മുപ്പതോളം മലയാളി കുടുംബങ്ങള്‍ക്ക്‌ ആത്മീയ ശുശ്രൂഷ നല്‍കി വരുന്ന ഈ സമൂഹത്തോടൊപ്പം ഇതര കേരള ക്രൈസ്‌തവസഭാംഗങ്ങളും പ്രവര്‍ത്തിക്കുന്നു. എല്ലാ ഞായറാഴ്‌ചയും ഉച്ചകഴിഞ്ഞ്‌ 2 മണിക്കുള്ള മലയാളം കുര്‍ബ്ബാന പുതുതലമുറക്ക്‌പ്രചോദനമാകത്തക്കവധം 4-ാം ഞായറാഴ്‌ച സീറോ മലാര്‍ റീത്തില്‍ ഇംഗ്ലീഷിലാണ്‌ ക്രമീകരിച്ചിരിക്കുന്നത്‌. എല്ലാ വര്‍ഷവും പെരുന്നാള്‍, ക്രിസ്‌മസ്‌ കരോള്‍, വിശുദ്ധവാരം, തിരുവോണം, വാര്‍ഷികപിക്‌നിക്‌, പ്രതിമാസ പ്രെയര്‍ മീറ്റിംഗ്‌, വാര്‍ഷികപൊതുസമ്മേളനം എന്നിവസമുചിതമായി നടത്തുന്നു. ഈ വര്‍ഷത്തെ വാര്‍ഷികസമ്മേളത്തില്‍ സീറോമലാര്‍ സമൂഹത്തിന്റെ വിസ്‌ക്കോണ്‍സില്‍ മേഖലയിലെ സാദ്ധ്യതകളെക്കുറിച്ചുള്ള പഠന റിപ്പോര്‍ട്ട്‌ ടിനു പൊന്നൂര്‍ അവതരിപ്പിച്ചു. സഭയുടെ തനിമയും പാരമ്പര്യവും കാത്തുസൂക്ഷിക്കുന്നതിനാവശ്യമായ കര്‍മപദ്ധതികളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക്‌ വിന്‍സെന്റ ്‌ സഖറിയാസ്‌, സുജില്‍ ജോണ്‍, തോമസ്‌ മാത്യു, ദീപക്‌ ബാബു, ബിന്നി ചാക്കോ, സുനില്‍ ജോസഫ്‌, ജിജോ പോള്‍ എന്നിവര്‍ നേതൃത്വം നല്‍കി. സീറോ മലാര്‍ സമൂഹത്തിന്റെ അജപാലനപ്രവര്‍ത്തനങ്ങള്‍ക്ക്‌ എം.സി.ി.എസ്‌, സെന്റ ്‌ പോള്‍, കാര്‍മലൈറ്റ്‌, പള്ളോട്ടൈന്‍ സഭകളിലെ ഊര്‍ജ്ജസ്വലരായ മലയാളിവൈദികരാണ്‌ നേതൃത്വം നല്‍കുന്നത്‌. മുന്‍ എയ്‌ഞ്ചല്‍ വോയ്‌സ്‌ വയലിന്‍ മാസ്റ്റര്‍ ആന്റണി ജോസഫ്‌ നേതൃത്വം നല്‍കുന്ന ചര്‍ച്ച്‌ ക്വൊയര്‍ തിരുക്കര്‍മ്മങ്ങള്‍ ഭക്തിനിര്‍ഭരമാക്കുന്നു. ഈ വര്‍ഷത്തെ ക്രിസ്‌മസ്‌ ആഘോഷങ്ങള്‍ക്ക്‌ ചിക്കാഗോ സീറോമല ാര്‍ രൂപതയുടെ അഭിവന്ദ്യസഹായമെത്രാന്‍ മാര്‍ ജോയി ആലപ്പാട്ട്‌ ഡിസംര്‍ 6-ാം തീയതി ഞായറാഴ്‌ച നടത്തുന്ന അജപാലനസമ്പഅശനത്തോടനുബന്ധിച്ചുള്ള വിശുദ്ധ കുര്‍ബ്ബാനയോടുകൂടി തുടക്കം കുറിക്കും. പ്രധാന തിരുനാള്‍: ജൂണ്‍ 13-ാം തീയതി വിശുദ്ധ അന്തോണീസിന്റെ തിരുനാള്‍ ദിവസം കഴിഞ്ഞുവരുന്ന ഞായറാഴ്‌ച. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ 262 4984496 (ഡയറക്‌ടര്‍) 224 305 3789 (ട്രസ്റ്റി), www.malayalammass.com E- mail: st.antonymke@gmail.com. തോമസ്‌ തറപ്പില്‍ അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.