You are Here : Home / USA News

തോമസ്‌ ഉണ്ണിയാടന്‌ ചേംബര്‍ ഓഫ്‌ കൊമേഴ്‌സ്‌ സ്വീകരണം നല്‍കി

Text Size  

Story Dated: Tuesday, November 24, 2015 12:36 hrs UTC

ഹുസ്റ്റണ്‍: കേരളാ ഗവണ്‍മെന്റ്‌ ചീഫ്‌ വിപ്പും പ്രമുഖ കേരളാ കോണ്‍ഗ്രസ്‌(എം) നേതാവുമായ തോമസ്‌ ഉണ്ണിയാടന്‌ സൗത്ത്‌ ഇന്ത്യന്‍ യു.എസ്‌ ചേംബര്‍ ഓഫ്‌ കൊമേഴ്‌സ്‌ ഊഷ്‌മളമായ സ്വീകരണം നല്‍കി. സ്റ്റാഫോര്‍ഡിലുള്ള ചേംബറിന്റെ കോര്‍പ്പേറേറ്റ്‌ ഓഫീസില്‍ വച്ച്‌ ചേംബറിന്റെയും പ്രവാസി കേരളാ കോണ്‍ഗ്രസിന്റെയും സംയുക്താഭിമുഖത്തിലായിരുന്നു സ്വീകരണം. സൗത്ത്‌ ഇന്ത്യന്‍ യു.എസ്‌ ചേംബര്‍ ഓഫ്‌ കൊമേഴ്‌സ്‌ പ്രസിഡന്റിന്റെ അഭാവത്തില്‍ ചേംബറിന്റെ ഡയറക്‌ടര്‍ ബോര്‍ഡ്‌ അംഗം ബേബി മണക്കുന്നേല്‍, തോമസ്‌ ഉണ്ണിയാടനെ സ്വാഗതം ചെയ്‌തു. ചേംബറിന്റെ പ്രവര്‍ത്തനങ്ങളില്‍ സംതൃപ്‌തി പ്രകടിപ്പിച്ച തോമസ്‌ ഉണ്ണിയാടന്‍ ഈ സംഘടനയുടെ പ്രവര്‍ത്തനം നാടിന്റെ നന്മയ്‌ക്കും കൂടി വിനിയോഗിക്കണമെന്ന്‌ അഭ്യര്‍ത്ഥിച്ചു. യോഗത്തില്‍ പ്രവാസി കേരള കോണ്‍ഗ്രസ്‌ പ്രസിഡന്റ്‌ ഫ്രാന്‍സിസ്‌ ചെറുകര അദ്ധ്യക്ഷത വഹിച്ചു. ചേംബറിന്റെ ഇവന്റ്‌ കോ-ഓര്‍ഡിനേറ്റര്‍ ജോര്‍ജ്‌ കോളാച്ചേരില്‍ എം.സി. ആയിരുന്നു. ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ്‌ കോണ്‍ഗ്രസ്‌ പ്രസിഡന്റ്‌ ജോസഫ്‌ ഏബ്രഹാം, ഫോമ മുന്‍ പ്രസിഡന്റ്‌ ശശിധരന്‍ നായര്‍, സെനിത്ത്‌ എള്ളെങ്കില്‍, എന്‍.എസ്‌.എസ്‌ മുന്‍ പ്രസിഡന്റ്‌ പൊന്നു പിള്ള, പ്രവാസി കേരള കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച്‌ അനൂപ്‌ മ്യാല്‍ക്കരപ്പുറം, തോമസ്‌ വള്ളിപ്പടവില്‍ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. ഇതോടൊപ്പം തോമസ്‌ ഉണ്ണിയാടന്‌ അദ്ദേഹത്തിന്‍െറ പ്രവര്‍ത്തനമികവിന്റെ ആദര സൂചകമായി ആശംസാ ഫലകം നല്‍കി. ചേംബര്‍ ഓഫ്‌ കൊമേഴ്‌സിന്റെ ഫിനാന്‍ഷ്യല്‍ ഡയറക്‌ടര്‍ സണ്ണി കാരിക്കന്‍ നന്ദി പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.