You are Here : Home / USA News

പമ്പാ പുസ്‌തക ക്ലബ്‌ രാജൂ ഏബ്രാഹം എം എല്‍ ഏ ഉദ്‌ഘാടനം ചെയ്‌തു

Text Size  

Story Dated: Tuesday, November 24, 2015 12:38 hrs UTC

- ഫീലിപ്പോസ്‌ ചെറിയാന്‍

 

ഫിലഡല്‍ഫിയ: പമ്പാ പുസ്‌തക ക്ലബ്‌ രാജൂ ഏബ്രാഹം എം എല്‍ ഏ ഉദ്‌ഘാടനം ചെയ്‌തു. പമ്പാ പ്രസിഡന്റ്‌ ജോര്‍ജ്‌ ഓലിക്കല്‍ അദ്ധ്യക്ഷനായിരുന്നു. കഴിഞ്ഞ വര്‍ഷം പമ്പയില്‍ ആരംഭിച്ച `വായനക്കൂട്ടം' എന്ന സാഹിത്യ സംരംഭത്തിന്റെ തുടര്‍പ്രവര്‍ത്തനമാണ്‌ പമ്പാ പുസ്‌തക ക്ലബ്‌.? അമേരിക്കയില്‍ മലയാളികള്‍ ശുദ്ധ മലയാളവും ഭാഷാസ്‌നേഹവും കൈവിടാതെ ജീവിത ഭാഗമായി വളര്‍ത്തുന്നത്‌ അഭിമാനം ജനിപ്പിക്കുന്നൂ എന്ന്‌ രാജൂ ഏബ്രാഹം എം എല്‍ ഏ പറഞ്ഞു. മലയാളിയുടെ ആധുനിക വ്യക്തിത്വം രൂപപ്പെട്ടത്‌ അവര്‍ നല്ല വായനക്കരായിരു ന്നു എന്ന വിശേഷണം കൊണ്ടായിരുന്നു. ഇതിനു ഭംഗം വരാതിരിക്കാന്‍ പമ്പാ പുസ്‌തക ക്ലബ്ബു മാതൃകയാകട്ടേ. ഒരു പക്ഷേ അമേരിക്കയിലെ മലയാളിസമൂഹത്തില്‍ ഇത്തരം ബുക്ക്‌ ക്ലബ്‌ ആദ്യത്തേതായിരിക്കാം. ഫിലഡല്‍ ഫിയയിലെ മലയാളി സമൂഹത്തിന്റെ പുരോഗമനപരമായ നിലപാടുകള്‍ക്ക്‌ ദിശാബോധം നല്‍കാന്‍ പമ്പ മലയാളി അസ്സോസിയേഷന്‍ എന്നും മുന്‍പന്തിയിലുണ്ട്‌ എന്ന സാമൂഹിക പ്രതിബദ്ധതയുടെ നിലയ്‌ക്കാത്ത സ്‌പന്ദനമാണ്‌ പുസ്‌തക ക്ലബിലും തുടിയ്‌ക്കുന്നതെന്ന്‌ ജോര്‍ജ്‌ ഓലിക്കല്‍ പറഞ്ഞു. പുസ്‌തക ക്ലബിന്റെ പ്രവര്‍ത്തനത്തെക്കുറിച്ച്‌ പമ്പാ വൈസ്‌ പ്രസിഡന്റ്‌ സുധാ കര്‍ത്താ വിശദീകരിച്ചു. പമ്പാ സെക്രട്ടറി അലക്‌സ്‌ തോമസ്‌ സ്വാഗതവും ട്രഷറാര്‍ ഫീലിപ്പോസ്‌ ചെറിയാന്‍ നന്ദിയും പറഞ്ഞു.? ജോര്‍ജ്‌ നടവയല്‍?ആശംസാ പ്രസംഗം നിര്‍വഹിച്ചു വായനയുടെ ലോകം സ്വാതന്ത്ര്യത്തിന്റെ ലോകമാണ്‌. വിഷ്വല്‍ മീഡിയായും സോഷ്യല്‍ വിഷ്വല്‍ മീഡിയായും കക്ഷി താത്‌പര്യം മുന്‍നിര്‍ത്തി അനുവാചകരെ വട്ടം കറക്കുമ്പോള്‍, പുസ്‌തകങ്ങള്‍ വായനക്കാര്‍ക്കു മൂക്കുകയറിടാതെ വായനക്കാരുടെ സ്വന്തവിഹായസ്സില്‍ പറക്കാനും ആശയങ്ങളെ വ്യാഖ്യാനിക്കാനും വീണ്ടൂം വായിക്കാനും പുനര്‍ അഭിരമിക്കാനും നവ മനോസൃഷ്ടിക്കും ഉള്ള അവകാശം നില നിര്‍ത്തുന്നു. ടെലവിഷനും മറ്റും തല്ലിയുടച്ചിരുന്ന പ്രസ്ഥാനങ്ങളുണ്ട്‌. കേരളത്തിലെ മീഡിയാ ചെയ്യുന്ന എത്തിക്‌സില്ലാത്ത കടന്നു കയറ്റം ഭീകരമാണ്‌. എന്നാല്‍ പുസ്‌തകങ്ങള്‍ തിരഞ്ഞെടുക്കാനുള്ള അവകാശം മറ്റാര്‍ക്കും പണയപ്പെടുത്താതെ വായനക്കാരുടെ ഔചിത്യബോധത്തിനു മാത്രം ഇന്നും എന്നും സ്വന്തമാണ്‌. അമേരിക്കന്‍ മലയാളികളുടെ സാംസ്‌കാരിക ഭൂമിക മാന്യമാകാന്‍ പുസ്‌തക വായനയ്‌ക്ക്‌ സമയം നല്‍കിയാല്‍ മാത്രം മതിയാകും. പമ്പയുടെ വായനക്കൂട്ടവും പുസ്‌തക ക്ലബ്ബും അതിനു പ്രാപ്‌തമാകാന്‍ കഴിയണം. ഫൊക്കാനയും ഫോമയും ഈ ആശയം അതിന്റെ എല്ലാ അംഗ സംഘടനകളിലും?നടപ്പാക്കി സഹരണ പ്രസ്ഥാനമാക്കി മാറ്റിയാല്‍ അവര്‍ മലയാളികള്‍ക്കു ചെയ്യുന്ന അതുല്യമായ സേവനമായിരിക്കും. ആഴ്‌ച്ച തോറും മികച്ച വായനാനുഭവത്തെ പ്രോത്സാഹിപ്പിക്കുന്ന മത്സരങ്ങളോ ക്വിസ്സുകളോ ലാനാ, അമേരിക്കയിലെ വിവിധ പത്രങ്ങള്‍ എന്നിവരുടെ പങ്കാളിത്തത്തോടെ നടപ്പാക്കവുന്നതേയുള്ളൂ. ജോര്‍ജ്‌ നടവയല്‍?പറഞ്ഞു. ട്രൈസ്റ്റേറ്റ്‌ കേരളാ ഫോറം ജനറല്‍ സെക്രട്ടറി സജി കരിം കുറ്റി, ജോസ്‌ ആറ്റുപുറം (നാഷണല്‍ പ്രസിഡന്റ്‌, ഓവര്‍സീസ്‌ റസിഡന്റ്‌ മലയാളീസ്‌ അസ്സോസിയേഷന്‍), തോമസ്‌ പോള്‍ (പ്രസിഡന്റ്‌?ഫ്രണ്ട്‌സ്‌ ഓഫ്‌ തിരുവല്ല), അറ്റേണി ബാബൂ വര്‍ഗീസ്‌ ( സെക്രട്ടറി, പമ്പാ ബോര്‍ഡ്‌ ഓഫ്‌ ട്രസ്റ്റീസ്‌), വി വി ചെറിയാന്‍( പമ്പാ മുന്‍ പ്രസിഡന്റ്‌), സുരേഷ്‌ നായര്‍ ( പ്രസിഡന്റ്‌, ഫ്രണ്ട്‌സ്‌ ഓഫ്‌ റാന്നി), ശോശാമ്മ ഫിലിപ്‌ ( റിട്ടയേഡ്‌ അദ്ധ്യാപിക) എന്നിവര്‍ അനുമോദന പ്രസംഗങ്ങള്‍ നിര്‍വഹിച്ചു. മലയാള സാംസ്‌കാരിക ജില്ലകള്‍ പ്രഖ്യാപിക്കണമെന്ന നിവേദനം ഓര്‍മ്മ (ഓവര്‍സീസ്‌ റസിഡന്റ്‌ മലയാളീസ്‌ അസ്സോസ്സിയേഷന്‍) ദേശീയ പ്രസിഡന്റ്‌ ജോസ്‌ ആറ്റുപുറം, രാജൂ ഏബ്രാഹം എം എല്‍ ഏ യ്‌ക്ക്‌ നല്‍കി. വായനയും ഇറ്റര്‍നെറ്റും പുതിയ തലങ്ങള്‍ തേടിയിരിക്കുന്ന ഇക്കാലത്തിന്‌ തികച്ചും യോജിച്ച ഒരാവശ്യമാണത്‌.?കേരളത്തിനു വെളിയില്‍ താമസ്സിക്കുന്ന മലയാളി സമൂഹങ്ങളെ അവര്‍ താമസ്സിക്കുന്ന പ്രദേശങ്ങളുടെ പരിധി വച്ച്‌ `മലയാള സാംസ്‌കാരിക ജില്ലകള്‍' ആയി പ്രഖ്യാപിക്കണം. ലോകം ഒരു ആഗോള ഗ്രാമം എന്ന നിലയിലേക്ക്‌ ചുരുങ്ങി വളര്‍ന്നിരിക്കുന്നു. മലയാളി ലോകത്തെല്ലായിടത്തും എത്തിയിരിക്കുന്നു. വിദേശ മലയാളികളാണ്‌ വിദേശ നാണ്യം ഇന്ത്യക്കും കേരളത്തിനും നല്‍കി സമ്പദ്‌ വ്യവസ്ഥയെ താങ്ങി നിര്‍ത്തുന്ന്‌. എന്നാല്‍ വിദേശ മലയാളികള്‍ക്ക്‌ കേരളത്തിന്റെ യാതൊരു നിയമ നിര്‍മ്മാണത്തിലും സാമൂഹിക രാഷ്ട്രീയ മേഖലയിലും പങ്കാളിത്തം ലഭിക്കുന്നില്ല. ഉള്ളതൊക്കെയും വെറും നെയ്‌ം സെയ്‌ക്ക്‌. അതിനു?മറുമരുന്നായി വിദേശ മലയാള സാംസ്‌കാരിക ജില്ലകള്‍ ഉണ്ടാകണം. ഈ ജില്ലകളില്‍ നിന്ന്‌ കേരളത്തിലെ സാംസ്‌കാരിക ഡിപാട്‌മെന്റിലും പരിപാടികളിലും പ്രാതിനിധ്യം അനുവദിക്കണം. ഇത്‌ റവന്യൂ ജില്ല അല്ല. വിദ്യാഭ്യാസ ജില്ലയല്ല. പ്രത|ത സാംസ്‌കാരിക ജില്ല മാത്രമാണ്‌. അതിനാല്‍ മറ്റു ഭരണഘടനാ തടസ്സങ്ങള്‍ ഈ ജില്ലകള്‍ക്കെതിരെ വരില്ല-. ജോസ്‌ ആറ്റുപുറം പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.