You are Here : Home / USA News

ഇന്ത്യാ പ്രസ്‌ക്‌ളബ് ഓഫ് നോര്‍ത്ത് ടെക്‌സാസ് വെബ് സൈറ്റ് ഉദ്ഘാടനം ജോണ്‍ ബ്രിട്ടാസ് നിര്‍വഹിച്ചു

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Tuesday, November 24, 2015 12:42 hrs UTC

ഡാലസ് : ഇന്ത്യ പ്രസ്‌ക്‌ളബ് ഓഫ് നോര്‍ത്ത് ടെക്‌സാസ് വെബ് സൈറ്റിന്റെ ഉദ്ഘാടനം കൈരളി ടിവി എംഡിയും മാധ്യമപ്രവര്‍ത്തകനുമായ ജോണ്‍ ബ്രിട്ടാസ് നിര്‍വഹിച്ചു. നവംബര്‍ 22 ഞായറാഴ്ച ഡാലസ് കേരള അസോസിയേഷന്‍ ഓഡിറ്റോറിയത്തില്‍ ഇന്ത്യ പ്രസ്‌ക്‌ളബ് ഓഫ് നോര്‍ത്ത് ടെക്‌സാസ് പ്രസിഡന്റ് ജോസ് പ്‌ളാക്കാട്ട്, വൈസ് പ്രസിഡന്റ് പി.പി.ചെറിയാന്‍, സെക്രട്ടറി ബിജിലി ജോര്‍ജ് , അംഗങ്ങളായ എബ്രഹാം തെക്കെമുറി, ബെന്നി ജോണ്‍ , സിജു ജോര്‍ജ്, അനില്‍ ആശാരിയത്ത്, മാര്‍ട്ടിന്‍ വിലങ്ങോലില്‍, ജോസ് കടാപ്പുറം (ഐപിസിഎന്‍എ വൈസ് പ്രസിഡന്റ് ) എന്നിവരുടെ സാന്നിധ്യത്തിലാണ് ഉദ്ഘാടനം നടന്നത്. ഇന്ത്യ പ്രസ്‌ക്‌ളബ് ഓഫ് നോര്‍ത്ത് ടെക്‌സാസിന്റെ സര്‍വോന്മുഖ പ്രവര്‍ത്തങ്ങള്‍ക്ക് ബ്രിട്ടാസ് വിജയാശംസകള്‍ നേര്‍ന്നു. ചടങ്ങില്‍ കേരളാ അസോസിയേഷന്‍ പ്രസിഡന്റ് ബാബു സി. മാത്യു, സെക്രട്ടറി റോയ് കൊടുവത്ത് ഐസിഇസി പ്രസിഡന്റ് ബോബന്‍ കൊടുവത്ത്, സെക്രട്ടറി ഷിജു ഏബ്രഹാം തുടങ്ങി കേരളാ അസോസിയേഷന്‍ ഭാരവാഹികളും മറ്റു സംമുഹ്യസാംസ്‌കാരിക പ്രവര്‍ത്തകരും പങ്കെടുത്തു. ഇന്ത്യ പ്രസ്‌ക്‌ളബ് ഓഫ് നോര്‍ത്ത് ടെക്‌സാസ് വെബ് സൈറ്റ് : www.ipcnt.com

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.