You are Here : Home / USA News

യൂ എസ് ഫുഡ് ആന്റ് ഡ്രഗ് അഡ്മിസ്റ്റ്രേഷന്‍ സെമിനാറില്‍ നൈന-പിയാനോ പങ്കാളിത്തം

Text Size  

ജോര്‍ജ്‌ നടവയല്‍

geodev@hotmail.com

Story Dated: Tuesday, November 24, 2015 12:46 hrs UTC

സില്‍വര്‍സ്പ്രിങ്ങ് (മെരിലാന്റ്): എഫ് ഡി എ (FDA) സെമിനാറില്‍ പിയാനോയുടെ (Pennsylvania Indian American Nurses’ Organization)പങ്കാളിത്തം. യൂ എസ് ഫുഡ് ആന്റ് ഡ്രഗ് അഡ്മിസ്റ്റ്രേഷന്റെ( FDA) ഭാഗമായ വനിതാ ആരോഗ്യ വിഭാഗവും (ഛണഒ) അമേരിക്കന്‍ നേഴ്‌സസ് അസ്സോസിയേഷന്‍ (ANA) എന്ന ഔദ്യോഗിക ദേശീയ പ്രൊഫഷണല്‍ നേഴ്‌സ് സംഘടനയും സംയുക്തമായി ഒരുക്കിയ സെമിനാറിലാണ് നൈനയെ (National Association of Indian Nurses of America) പ്രതിനിധീകരിച്ച് പിയാനോയ്ക്ക് പങ്കാളിത്തം ലഭിച്ചത്. നൈന ജനറല്‍ സെക്രട്ടറി മേരി ഏബ്രാഹം, പിയാനോ പ്രസിഡന്റ് ലൈലാ മാത്യൂ, പിയാനോ വൈസ് പ്രസിഡന്റ് സാറാ ഐപ്പ് എന്നിവരായിരുന്നു ഇന്ത്യന്‍ സമൂഹത്തില്‍ നിന്നുള്ള ക്ഷണിതാക്കള്‍. നൈനാപ്രസിഡന്റ് സാറാ ഗബ്രിയേല്‍ വനിതാ ആരോഗ്യ വിഭാഗവുമായി നടത്തിയ കത്തിടപാടുകളാണ് ഈ സഹരണത്തിന് വഴിയൊരുക്കിയത്. ''വനിതകളുടെ ആരോഗ്യ സംരക്ഷണവും മെച്ചപ്പെടുത്തലും'' എന്ന വിഷയത്തിലായിരുന്നു സെമിനാര്‍. വനിത ആരോഗ്യകാര്യ അസ്സിസ്റ്റന്റ് കമ്മീഷണര്‍ ഡോക്ടര്‍ മാര്‍ഷാ ഹെന്‍ഡേഴ്‌സണ്‍ ''എഫ് ഡി എ യില്‍ വനിതാ ആരോഗ്യ കാര്യ പരിണാമം'' എന്ന വിഷയത്തെ ആസ്പദമാക്കി ക്ലാസ് അവതരിപ്പിച്ചു. മെഡിക്കല്‍ ഇനിഷ്യേറ്റിവ്‌സ് ആന്റ് സയന്റിഫിക് എന്‍ഗേജ്്‌മെന്റിന്റെ ഡയറക്ടര്‍ ഡോക്ടര്‍ മാര്‍ജറി ജെങ്കിന്‍സ് '' എഫ്. ഡി. എ: രോഗീ കേന്ദ്രീകൃത ശുശ്രൂഷയുടെയും നേഴ്‌സിങ്ങ് പരിശീലനത്തിന്റെയും പങ്കാളി'' എന്ന വിഷയത്തിലാണ് ചര്‍ച്ചകള്‍ നയിച്ചത്. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് ക്ലിനിക്കല്‍ റിസേര്‍ച്ച് വിഭാഗം അസ്സോസിയേറ്റ് ഡയറക്ടര്‍ ഡോക്ടര്‍ ടെരി കൊര്‍ണെലിസണ്‍ ''ചികിത്സാനിര്‍ണ്ണയ ശാലയിലെ രോഗ നിര്‍ണ്ണയ പരീക്ഷണങ്ങള്‍ക്ക് വൈവിദ്ധ്യമാര്‍ന്ന വനിതാ സാന്നിദ്ധ്യം'' എന്ന വിഷയത്തില്‍ പഠനം അവതരിപ്പിച്ചു. എഫ് ഡി എ പബ്ലിക് ഹെല്‍ത്ത് അഡൈ്വസര്‍ കിംബെര്‍ലി തോമസ് ''അവബോധന പ്രചാരണ'' ത്തെക്കുറിച്ച് അവലോകനം നടത്തി. എഫ് ഡി എ യുടെ വനിതാ ആരോഗ്യ വിഭാഗത്തിന്റെ 2016ലെ മുഖ്യ വിഷയം ''രോഗ നിര്‍ണ്ണയ ശാലയിലെ രോഗ നിര്‍ണ്ണയ പരീക്ഷണങ്ങളില്‍ വനിതകള്‍'' എന്നായിരിക്കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.