ചിക്കാഗോ: ചിക്കാഗോയില്‍ വച്ചു നടന്ന ഇന്ത്യാ പ്രസ്ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ആറാമത് കോണ്‍ഫറന്‍സിന്റെ പ്രസക്ത ഭാഗങ്ങള്‍ അടങ്ങിയ യു.എസ് വീക്ക്ലി റൗണ്ടപ്പ് നവംബര്‍ 28-ന് ശനിയാഴ്ച സംപ്രേഷണം ചെയ്യുന്നു. ന്യൂയോര്‍ക്ക് സമയം രാവിലെ 8 മണിക്ക് ഏഷ്യാനെറ്റ് മെയിന്‍ ചാനലിലും അതേദിവസം ന്യൂയോര്‍ക്ക് സമയം വൈകുന്നേരം 6.30-നുമാണ് യു.എസ് വീക്ക്ലി റൗണ്ടപ്പ് പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തുന്നത്. ലോകമെമ്പാടും സംപ്രേഷണം ചെയ്യുന്ന യു.എസ്. വീക്ക്ലി റൗണ്ടപ്പ് കഴിഞ്ഞ 12 വര്‍ഷമായി ലോകമലയാളികളുടെ പ്രശംസ പിടിച്ചുപറ്റിയ പ്രോഗ്രാമാണ്. ഏഷ്യാനെറ്റ് യു.എസ്.എ ഡറക്ടര്‍ ഓഫ് പ്രോഗ്രാംസ് ബിജു സക്കറിയ അറിയിച്ചതാണിത്.
Comments