You are Here : Home / USA News

ഞായറാഴ്ച 97-മത് സാഹിത്യ സല്ലാപത്തില്‍ കുടിയേറ്റ നിയമങ്ങള്‍ ചര്‍ച്ച

Text Size  

Story Dated: Saturday, December 05, 2015 03:39 hrs UTC

ഡാലസ്: ഡിസംബര്‍ ആറാം തീയതി ഞായറാഴ്ച (12/06/2015) സംഘടിപ്പിക്കുന്ന തൊണ്ണൂറ്റിയേഴാമത് അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപത്തില്‍ "കുടിയേറ്റ നിയമങ്ങളെ'ക്കുറിച്ച് പ്രബന്ധാവതരണവും ചര്‍ച്ചയും നടത്തുന്നതായിരിക്കും. അമേരിക്കന്‍ കുടിയേറ്റ നിയമങ്ങളില്‍ പണ്ഡിതനും പ്രമുഖ അഭിഭാഷകനും നിയമാദ്ധ്യാപകനുമായ അറ്റോര്‍ണി മാത്യു വൈരമണ്‍ ആയിരിക്കും പ്രസ്തുത വിഷയത്തില്‍ പ്രബന്ധം അവതരിപ്പിക്കുന്നത്. പ്രമുഖ അമേരിക്കന്‍ മലയാളി നിയമജ്ഞര്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുന്നതായിരിക്കും. സാഹിത്യ സല്ലാപത്തില്‍ പങ്കെടുത്ത് ചോദ്യങ്ങള്‍ ചോദിക്കുവാനും സംശയങ്ങള്‍ക്ക് നിവാരണം വരുത്തുവാനും കുടിയേറ്റ നിയമങ്ങളില്‍ കൂടുതല്‍ അറിവ് നേടുവാനും താത്പര്യമുള്ള എല്ലാ നല്ല ആളുകളെയും അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപത്തിലെയ്ക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു. 2015 നവംബര്‍ എട്ടാം തീയതി ഞായറാഴ്ച സംഘടിപ്പിച്ച തൊണ്ണൂറ്റിയാറാമത് അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപത്തില്‍ "ആധുനിക വൈദ്യശാസ്ത്രം' എന്ന വിഷയത്തില്‍ ഗൌരവമേറിയ ചര്‍ച്ചകള്‍ നടക്കുകയുണ്ടായി. ഈ വിഷയത്തില്‍ ശ്രദ്ധേയങ്ങളായ പഠനങ്ങള്‍ നടത്തിയിട്ടുള്ള ഡോ: മോഹന്‍ മേനോന്‍ ആയിരുന്നു പ്രബന്ധം അവതരിപ്പിച്ചത്. ആധുനിക വൈദ്യശാസ്ത്രംഎന്ന വിഷയത്തിലേയ്ക്ക് ആഴത്തില്‍ ഇറങ്ങിയുള്ള ഒരു പഠനമായിരുന്നു പ്രബന്ധം. ആധുനിക വൈദ്യശാസ്ത്രം അതിവേഗം വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണെന്ന് ചര്‍ച്ചകളിലൂടെ വെളിവാക്കപ്പെടുകയുണ്ടായി. ഡോ: എം. പി. രവിനാഥന്‍ , ചെറിയാന്‍ കെ. ചെറിയാന്‍, ഡോ: തെരേസാ ആന്റണി, ജയരാജന്‍, പ്രൊഫ. എം. ടി. ആന്റണി, ഡോ: എന്‍. പി. ഷീല, മനോഹര്‍ തോമസ്, ടോം എബ്രഹാം, റവ. പി. സി. ജോര്‍ജ്ജ്, അലക്‌സ് മേപ്പിള്‍ട്ടണ്‍, ത്രേസ്യാമ്മ നാടാവള്ളില്‍, എ. സി. ജോര്‍ജ്ജ്, യു. എ. നസീര്‍, രാജു തോമസ്, സന്തോഷ്, മോന്‍സി കൊടുമണ്‍, സജി കരിമ്പന്നൂര്‍, വര്‍ഗീസ് സ്കറിയ, ജോണ്‍ തോമസ്, ജേക്കബ് തോമസ്, കുരുവിള ജോര്‍ജ്ജ്, വര്‍ഗീസ് എബ്രഹാം, പി. വി. ചെറിയാന്‍, എന്‍. എം. മാത്യു, സി. ആന്‍ഡ്രൂസ്, ജയിന്‍ മുണ്ടയ്ക്കല്‍ എന്നിവര്‍ ചര്‍ച്ചയില്‍ സജീവമായി പങ്കെടുത്തു. അമേരിക്കയിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി ധാരാളം ശ്രോതാക്കളും ഉണ്ടായിരുന്നു. എല്ലാ മാസത്തിലെയും ആദ്യ ഞായറാഴ്ചയിലായിരിക്കും അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപം നടത്തുന്നത്. സല്ലാപത്തില്‍ പങ്കെടുക്കുവാന്‍ എല്ലാ ആദ്യഞായറാഴ്ചയും വൈകുന്നേരം എട്ടു മുതല്‍ പത്തു വരെ (ഈസ്‌റ്റേണ്‍ സമയം) നിങ്ങളുടെ ടെലിഫോണില്‍ നിന്നും താഴെ കൊടുത്തിരിക്കുന്ന ടെലിഫോണ്‍ നമ്പരിലേയ്ക്ക് വിളിക്കാവുന്നതാണ്. 18572320476 കോഡ് 365923 ടെലിഫോണ്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും ചോദ്യങ്ങള്‍ ചോദിക്കാന്‍ അവസരം ഉണ്ടായിരിക്കും. jain@mundackal.com , internationalmalayalam@gmail.com എന്ന ഇമെയില്‍ വിലാസങ്ങളില്‍ ചര്‍ച്ചയില്‍ അവതരിപ്പിക്കാന്‍ താത്പര്യമുള്ള വിഷയങ്ങളും ചോദ്യങ്ങളും മുന്‍കൂറായി അയച്ചു കൊടുക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: 813-389-3395, 469-620-3269 or 972-505-2748 Join us on Facebook https://www.facebook.com/groups/142270399269590/

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.