You are Here : Home / USA News

മഴ ദുരിതം വിതച്ച ചെന്നൈയ്ക്കുവേണ്ടി പ്രാര്‍ത്ഥിക്കുക: മാര്‍ തിയൊഡോഷ്യസ്

Text Size  

Benny Parimanam

bennyparimanam@gmail.com

Story Dated: Saturday, December 05, 2015 12:24 hrs UTC

ന്യൂയോര്‍ക്ക്: നൂറ്റാണ്ടിലെ ഇതുവരെയുണ്ടാകാത്ത തരത്തില്‍ കനത്ത മഴ നാശം വിതച്ച ചെന്നൈ മഹാനഗരത്തിനുണ്ടായ ദുരിതത്തില്‍ കഷ്ടം അനുഭവിക്കുന്ന ജനങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ നോര്‍ത്ത് അമേരിക്ക-യൂറോപ്പ് ഭദ്രാസനാധിപന്‍ അഭി.ഡോ.ഗീവര്‍ഗ്ഗീസ് മാര്‍ തിയൊഡോഷ്യസ് എപ്പിസ്‌ക്കോപ്പ ആഹ്വാനം ചെയ്തു. അനേകം പേരുടെ ജീവഹാനിക്കും, ഭവനങ്ങളുടെയും മറ്റു നാശനഷ്ടത്തിനും കാരണമായ മഹാമാരിയില്‍ വിറങ്ങലിച്ചു നില്‍ക്കുന്ന ചെന്നൈ നഗരം ഇപ്പോള്‍ കടന്നു പോകുന്ന വേദനാജനകമായ അവസ്ഥയില്‍ നോര്‍ത്ത് അമേരിക്കന്‍ മാര്‍ത്തോമ്മാ ഭദ്രാസനം പ്രാര്‍ത്ഥനാ നിര്‍ഭരമായ ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നതായി അഭി. തിരുമേനി പറഞ്ഞു. ഭദ്രാസനത്തില്‍ ഉള്‍പ്പെടുന്ന എല്ലാ ഇടവകകളിലും ദൈവത്തിന്റെ കരുണ ഈ പ്രദേശങ്ങളിലും ജനങ്ങളില്‍മേലും ചൊരിയുവാന്‍ പ്രത്യേക പ്രാര്‍ത്ഥനകള്‍ ക്രമീകരിക്കുവാന്‍ തിരുമേനി നിര്‍ദ്ദേശിക്കുകയും, എത്രയും വേഗം ഈ വിപത്തില്‍ നിന്നും ചെന്നൈ മോമനം പ്രാപിച്ച് സാധാരണ ജീവിതഗതിയിലേക്ക് എത്തിച്ചേരട്ടെ എന്ന് പ്രത്യാശ പ്രകടിപ്പിക്കുകയും ചെയ്തു. ഭദ്രാസന മീഡിയ കമ്മറ്റിക്കുവേണ്ടി സഖറിയ കോശി അറിയിച്ചതാണിത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.